Saturday, June 21, 2025
 
 
⦿ ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പത്താം ക്ലാസ് സിലബസ്സിൽ ഉൾപ്പെടുത്തും; മന്ത്രി വി ശിവൻകുട്ടി ⦿ പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; 21കാരി അറസ്റ്റിൽ ⦿ രോഗം മൂർച്ചിച്ചു, എംബാപ്പെ ആശുപത്രിയിൽ ⦿ നിലമ്പൂരിൽ 73.26 ശതമാനം പോളിംഗ്; ഫലം തിങ്കളാഴ്ച ⦿ ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ സിന്ധു; ‘എംബസിയിൽ റജിസ്റ്റർ ചെയ്യണം’ ⦿ റസീനയുടെ ആത്മഹത്യ; മൂന്ന് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ ⦿ ശ്രീലങ്കൻ പാർലമെൻ്റിൽ അതിഥിയായി മോ​ഹൻലാൽ ⦿ സുരേഷ് ഗോപി ചിത്രം 'ജെ എസ് കെ' ജൂൺ 27ന് റിലീസ് ⦿ സർക്കാർ പരിപാടിയിൽ രാജ്ഭവനിൽ വീണ്ടും ഭാരതാംബ; ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയി ⦿ ബിഹാറിൽ മന്ത്രിമന്ദിരത്തിന് സമീപം വെടിവയ്പ്പ് ⦿ വയനാട്‌ തുരങ്കപാതക്ക്‌ കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി ⦿ ‘കമൽ കൗർ ഭാഭി’യെ കൊന്നത് കഴുത്ത് ഞെരിച്ച് ⦿ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നാളെ; 2.40 ലക്ഷം വോട്ടർമാർ ⦿ കണ്ണൂരിൽ തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധ ⦿ മത്സ്യം കഴിക്കാം; കടൽവെള്ളത്തിൽ രാസവസ്തുക്കളില്ലെന്ന് കുഫോസ് പഠനം ⦿ ‘ഞങ്ങളുടെ 215 സഖാക്കളെ കൊലപ്പെടുത്തിയ സംഘടനയാണ് RSS’; അവരുമായി ഒരു സന്ധിയും ചെയ്തിട്ടില്ല’; മുഖ്യമന്ത്രി പിണറായി വിജയൻ ⦿ എസ്ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പ്രതി കീഴടങ്ങി ⦿ നടൻ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇൻകം ടാക്സ് റെയ്ഡ് ⦿ പഠനാവധിക്ക് വീട്ടിലെത്തിയ 19-കാരി ജീവനൊടുക്കി ⦿ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്മൃതി മന്ദാന ⦿ അനിയന്റെ ഭാര്യയെ ജേഷ്ഠൻ വെട്ടി, തലയ്‌ക്കേറ്റത് എട്ട് വെട്ടുകൾ ⦿ കേരള സർവകലാശാല സിൻ‍ഡിക്കറ്റ് തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് ഉജ്വല വിജയം ⦿ മലപ്പുറത്ത് 9 മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റു ⦿ രഞ്ജിതയെ അപമാനിച്ച് കമന്റ്; പവിത്രനെതിരെ കടുത്ത നടപടിക്ക് നിര്‍ദേശം ⦿ പി. സി തോമസിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമം ⦿ സൈപ്രസിന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി ⦿ കുടുംബവഴക്ക്; പാലക്കാട് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍ ⦿ ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടർ തുറന്നു ⦿ കോഴിക്കോട് മിന്നൽ ചുഴലി; മരങ്ങൾ കടപുഴകി വീണു, വൈദ്യുതി ബന്ധം താറുമാറായി ⦿ ഷൂട്ടിങിന് പോയ മോഡലിൻ്റെ മൃതദേഹം കനാലിൽ ⦿ വീണ്ടും ഒരു ഒടിയൻ ചിത്രം; ”ഒടിയങ്കം”ജൂലൈയിൽ പ്രദർശനത്തിന് ⦿ കാസർഗോഡ് ബേവിഞ്ച ദേശീയ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ ⦿ നിലമ്പൂരില്‍ പ്രചാരണം അവസാനലാപ്പില്‍; വ്യാഴാഴ്ച വോട്ടെടുപ്പ് ⦿ സെൻസസ് 2027ൽ, രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിക്കും; ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു ⦿ മേഘാലയ കൊലപാതകം: ​​രാജയെ കൊലപ്പെടുത്തിയത് നാലാമത്തെ ശ്രമത്തിൽ
news

27 വിമാനത്താവളങ്ങൾ അടച്ചു; 300ലധികം വിമാനസർവീസുകൾ റദ്ദാക്കി

08 May 2025 12:18 PM

ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് 27 വിമാനത്താവളങ്ങൾ അടച്ചു. സുരക്ഷയെ മുൻനിർത്തിയാണ് അതിർത്തി മേഖലകളിലടക്കമുള്ള വിമാനത്താവളങ്ങൾ മെയ് 10 വരെ അടച്ചത്. ഇവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെല്ലാം റദ്ദാക്കി. ഏകദേശം 300ലധികം വിമാന സർവീസുകളാണ് വിവിധ എയർലൈനുകൾ റദ്ദാക്കിയത്.

രാജസ്ഥാൻ, ​ഗുജറാത്ത്, പഞ്ചാബ്, ജമ്മു കശ്മീർ, ചണ്ഡീ​ഗഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളാണ് പ്രധാനമായും അടച്ചത്. ചില വിമാനത്താവളങ്ങളുടെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തിട്ടുണ്ട്. ചണ്ഡീ​ഗഡ്, ശ്രീന​ഗർ, അമൃത്‍സർ, ലുധിയാന, ഭുന്താർ, കൃഷ്ണഘട്ട്, പട്യാല, ഷിംല, ധർമശാല, ഭട്ടിൻഡ, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, ഹൽവാര, പത്താൻകോട്ട്, ജമ്മു, ലേ, മുന്ദ്ര, ജാംന​ഗർ, രാജ്കോട്ട്, പോർബന്തർ, കണ്ട്ല, കെഷോധ്, ഭുജ്, തോയിസ് എയർ ഫോഴ്സ് സ്റ്റേഷൻ ലഡാക്ക്, ​ഗ്വാളിയോർ, ഹിന്ദോൺ എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്.

രാജ്യതലസ്ഥാനമായ ഡൽഹിയിലെ വിമാനത്താവളത്തിൽ പ്രത്യേക സുരക്ഷയും ജാ​ഗ്രത നിർദേശങ്ങളും നൽകിയിട്ടുണ്ട്. വിമാനസർവീസുകളെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾക്കായി യാത്രക്കാർ എയർലൈൻ അധികൃതരെ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്. എയർഇന്ത്യ, ഇൻഡി​ഗോ, ആകാശ എയർ, സ്പൈസ്ജെറ്റ് തുടങ്ങിയ ആഭ്യന്തര എയർലൈനുകളും വിദേശ എയർലൈനുകളും സർവീസുകൾ റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തു. 165ഓളം സർവീസുകൾ റദ്ദാക്കിയെന്ന് ഇൻഡി​ഗോ വക്താവ് അറിയിച്ചിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration