
തെരുവുനായ ആക്രമിച്ചത് വീട്ടിൽ പറഞ്ഞില്ല; പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു
പേവിഷബാധയേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ചാരുംമൂട് സ്വദേശിയായ ഒൻപതു വയസ്സുകാരൻ മരിച്ചു. പനി ബാധിച്ചതിനെ തുടർന്നു ചാരുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണു പേവിഷബാധയുടെ ലക്ഷണം കണ്ടത്. തുടർന്നു തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഒരാഴ്ച മുൻപു വീടിനു സമീപത്തുകൂടി കുട്ടി സൈക്കിളിൽ പോകുമ്പോൾ തെരുവുനായ ആക്രമിക്കാൻ ശ്രമിക്കുകയും സൈക്കിളിന്റെ ടയറിൽ കടിക്കുകയും ചെയ്തിരുന്നു. കുട്ടി താഴെ വീണപ്പോൾ തുടയിൽ ചെറിയ പോറലുണ്ടായി. ഇതിനിടെ നായയുടെ നഖം കുട്ടിയുടെ കാലിൽ കൊണ്ടതായാണു നിഗമനം.