കോവിഡ് വ്യാപനം: രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് ഇന്നുമുതല്‍.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വാക്സിനേഷന് ഇന്നുമുതല്‍ ആരംഭിക്കും.ആരോഗ്യപ്രവര്‍ത്തകര്‍ മുന്നണിപ്പോരാളികള്‍ 60 വയസ്സിന് മുകളിലുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്‍കുക.
രണ്ടാം ഡോസ് വാക്സിന് എടുത്ത് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. യോഗ്യതയുള്ളവര്‍ മൂന്നാം ഡോസിനായി CoWIN പ്ലാറ്റ്ഫോമില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നേരത്തെ തന്നെ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ആദ്യ രണ്ട് ഡോസായി സ്വീകരിച്ച അതേ വാക്സിനാണ് ബൂസ്റ്റര്‍ ഡോസ് ആയി നല്‍കുന്നത്.