Saturday, May 18, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

പ്രതിപക്ഷത്തിന് 18 എംപിമാരുണ്ട്, പാർലമെന്റിൽ ശബ്ദമുയർത്തേണ്ടവർ അത് ചെയ്യുന്നില്ല: മുഖ്യമന്ത്രി

03 July 2021 09:44 PM

സഹകരണ മേഖല കടന്നുചെല്ലാത്ത ഒരു രംഗവും സമൂഹത്തിലില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അന്തർദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിൽ കേരളത്തിലെ സഹകാരി സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരളത്തിൽ തന്നെ 15,000ലേറെ സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നു. ക്രെഡിറ്റ് രംഗത്ത്, വിദ്യാഭ്യാസ രംഗത്ത്, ആതുര സേവന രംഗത്ത്, വ്യവസായ രംഗത്ത്, കൺസ്യൂമർ രംഗത്ത്, ഭവന നിർമ്മാണ രംഗത്ത് തുടങ്ങി എല്ലാ മേഖലകളിലും സഹകരണ പ്രസ്ഥാനം ആശ്വാസമാണ്. തങ്ങൾക്കുണ്ടാകുന്ന പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഒരു സമാന്തര സാമ്പത്തിക സങ്കേതമായി ജനങ്ങൾ സഹകരണ മേഖലയെ നോക്കിക്കാണുകയാണെന്ന് മന്ത്രി പറഞ്ഞു.


കേരള ബാങ്ക് വരുന്നതോടുകൂടി ഈ മേഖലയ്ക്ക് വലിയ ഉണർവാണ് ലഭിക്കുന്നത്. നാഷണലൈസ്ഡ്, കോമേഴ്‌സ്യൽ ബാങ്കുകൾ നമ്മുടെ നിക്ഷേപങ്ങൾ സ്വീകരിച്ച് അതിൽ നല്ലൊരു ശതമാനം കുത്തകകൾക്ക് വായ്പായും ഒ.ഡിയായും നൽകുന്നു. കേരള ബാങ്കിൽ വരുന്ന നിക്ഷേപങ്ങൾ കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവും സാംസ്‌ക്കാരികവുമായി ഉയർച്ചക്ക് വേണ്ടി വിനിയോഗിക്കുന്ന ഇടപെടലാണ് കേരളബാങ്കിലുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.


കേരള ബാങ്ക് ന്യൂജെൻ ബാങ്കിന്റെ എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തും. മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ്, എൻ.ഇ.എഫ്.റ്റി. ആർ.റ്റി.ജി.എസ് തുടങ്ങി എല്ലാ സംവിധാനങ്ങളും കടന്നുവന്നിട്ടുണ്ട്. ഇന്ന് കാണുന്ന കാർഷികമേഖലയുടെ പുരോഗതിക്ക് അടിസ്ഥാനം സഹകരണമേഖലയുടെ ഇടപെടലാണ്.


2020 ലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് പ്രഖ്യാപനം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി നിർവ്വഹിച്ചു. 8 വിഭാഗങ്ങളിലായി 25 സഹകരണ സംഘങ്ങൾ അവാർഡിന് അർഹരായി. ഇതിനുപുറമേ സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക പുരസ്‌കാരത്തിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിനും കാർഷിക ഭക്ഷ്യമേഖലയിലെ ആധുനികവത്ക്കരണത്തിന് ഇന്നവേഷൻ അവാർഡിന് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് റൂറൽ സർവ്വീസ് സഹകരണ ബാങ്കും, മികച്ച പ്രവർത്തനത്തിനുള്ള എക്‌സലൻസ് അവാർഡ് ഇ.എം.എസ്. സഹകരണ ആശുപത്രി, പെരിന്തൽമണ്ണയും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം ഒരു ലക്ഷം, അൻപതിനായിരം, ഇരുപത്തിഅയ്യായിരം രൂപ ക്യാഷ് അവാർഡും പ്രഖ്യാപിച്ചു. പ്രത്യേക പുരസ്‌കാരം നേടിയവർക്കും ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും.


വിദ്യാതരംഗിണി വായ്പാ പദ്ധതിയുടെ ഉദ്ഘാടനവും സഹകരണ വീഥിയുടെ 44-ാം ജൻമദിനപതിപ്പിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു. ജവഹർ സഹകരണ ഭവനിൽ സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ് സഹകരണ പതാക ഉയർത്തിയാണ് സഹകരണ ദിനാഘോഷ ചടങ്ങുകൾക്ക് ആരംഭംമായത്. ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതം പറഞ്ഞു. സഹകരണ സംഘം രജിസ്ട്രാർ പി.ബി.നൂഹ് സഹകരണ കർമ്മ പദ്ധതി വിശദീകരിച്ചു. വി. ജോയ് എം.എൽ.എ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിന് അഡീഷണൽ രജിസ്ട്രാർ (ജനറൽ) ഡി.കൃഷ്ണകുമാർ നന്ദി പ്രകാശിപ്പിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration