അര്ജുന് ആയങ്കിയുടെ ഭാര്യയ്ക്ക് കസ്റ്റംസ് നോട്ടീസ്
കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി അര്ജുന് ആയങ്കിയുടെ ഭാര്യയ്ക്ക് കസ്റ്റംസ് നോട്ടീസ് അയച്ചു. അര്‍ജുന്റെ ഭാര്യ അമല അര്‍ജുനാണ് കസ്റ്റംസ് നോട്ടീസ് അയച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയുവാന്‍ ചൊവ്വാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണു അമലയ്ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.