Thursday, May 16, 2024
 
 
⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ ⦿ പോളിംഗ് ബൂത്തിൽ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷൻ ചെയർപേഴ്‌സണെതിരെ കേസ് ⦿ ഉഷ്ണതരംഗം വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം ⦿ തീയതി നീട്ടി ⦿ നഴ്‌സസ്ദിന വാരാഘോഷം ⦿ അപേക്ഷ ക്ഷണിച്ചു
News

കൊച്ചി ഇനി ട്രാമിൽ

19 August 2019 03:12 PM

കൊച്ചി : കൊച്ചിയിലെ നഗര ഗതാഗതത്തിന്‌ ഗതിവേഗം കൂട്ടാൻ പുതുതലമുറ ട്രാം വരുന്നു. മലിനീകരണമില്ലാതെ പ്രകൃതി സൗഹൃദ ഗതാഗതത്തിനായി ഗതാഗത വകുപ്പ്‌ തയ്യാറാക്കിയ ചെറു മെട്രോ റെയിൽപദ്ധതി സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്‌.

പൂർണമായും സെൻസർ അധിഷ്‌ഠിത സാങ്കേതിക വിദ്യയിലുള്ള ട്രാം ‘വിർച്ച്വൽ ട്രാക്ക്‌’ സംവിധാനത്തിലാണ്‌ പ്രവർത്തിക്കുന്നത്‌. ഇരുമ്പ്‌ പാളങ്ങൾക്കുപകരം റോഡിനടിയിൽ സ്ഥാപിക്കുന്ന കേബിൾ വഴിയാണ്‌ ട്രാമിലേക്ക്‌ സന്ദേശങ്ങൾ ലഭിക്കുക. ഗതാഗതക്കുരുക്കില്ലാതെ, നിലവിലെ റോഡിന്റെ ഒരു ഭാഗത്ത്‌ സ്ഥാപിക്കുന്ന കേബിളിന്‌ മുകളിലൂടെയായിരിക്കും ട്രാം സർവീസ്‌. വൈദ്യുതി ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന എൻജിനായതിനാൽ അന്തരീക്ഷ മലിനീകരണമുണ്ടാകില്ല. ഏത്‌ വളവും തിരിയും. ട്രാമിന്‌ മുകളിൽ വൈദ്യുതി ലൈനുണ്ടാകില്ല. പകരം ബാറ്ററിയിൽ ഓടും. വേഗ നിയന്ത്രണം മാത്രമാകും ഡ്രൈവറുടെ ചുമതല.

രണ്ട്‌ സ്‌റ്റേഷനുകൾ പിന്നിടുമ്പോൾ ബാറ്ററി ചാർജ്‌ ചെയ്യാവുന്ന വിധം ഓരോ സ്ഥലത്തും ട്രാൻസ്‌ ഷെൽട്ടറുകളുണ്ടാകും. 15 സെക്കൻഡുകൾക്കുള്ളിൽ ബാറ്ററി ചാർജാകും. മറ്റ്‌ വലിയ വാഹനങ്ങളിലേതുപോലുള്ള ബാറ്ററി ട്രാമിന്‌ ആവശ്യമില്ല. മണിക്കൂറിൽ 70 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കാവുന്ന ട്രാമിന്റെ പരമാവധി നീളം 66 മീറ്ററാണ്‌. എത്ര കോച്ചുകൾ വേണമെങ്കിലും കൂട്ടിച്ചേർക്കാം. മൂന്ന്‌ കോച്ചാണെങ്കിൽ 300 യാത്രക്കാരെവരെ ഉൾക്കൊള്ളാനാകും.

ഗോശ്രീ പാലം മുതൽ മറൈൻഡ്രൈവ്‌ വഴി തോപ്പുംപടിവരെയാണ്‌ ട്രാം സർവീസ്‌ ഉദ്ദേശിക്കുന്നത്‌. ഇതിന്റെ വിശദ റിപ്പോർട്ട്‌ തയ്യാറാക്കാൻ കൺസൾട്ടന്റിനെ നിയമിച്ചിട്ടുണ്ട്‌. കൊച്ചി മെട്രോ റെയിൽ കടന്നുപോകാത്ത പ്രദേശങ്ങളെ ബന്ധിപ്പിച്ചാകും ട്രാം പാത. ഗോശ്രീ പാലം മുതൽ ഹൈക്കോടതി, മറൈൻഡ്രൈവ്, പാർക്ക് അവന്യൂ, മഹാരാജാസ് കോളേജ്, രവിപുരം, ഷിപ്‌‌യാർഡ്‌, പെരുമാനൂർ, നേവൽ ബേസ്, വില്ലിങ്ടൺ വഴി തോപ്പുംപടിയിലെത്തുന്നതാണ്‌ പാതയുടെ ആദ്യഘട്ടം. തോപ്പുംപടിയിൽ നിന്നും ഫോർട്ട്‌കൊച്ചിയിലേക്കാണ്‌ രണ്ടാംഘട്ടം നിർമിക്കാനുദ്ദേശിക്കുന്നത്‌. സർക്കാർ അനുമതി ലഭിച്ചാൽ ആറു മാസത്തിനകം ട്രാം സർവീസ്‌ തുടങ്ങാനാകുമെന്നാണ്‌ ഗതാഗത വകുപ്പിന്റെ പ്രതീക്ഷ. 1000 കോടി രൂപയാണ്‌ ചെലവ് പ്രതീക്ഷിക്കുന്നത്‌.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration