പശ്ചിമ ബംഗാളിലും ആസാമിലും രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലും ആസാമിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ബംഗാളില്‍ 30ഉം ആസാമില്‍ 39ഉം മണ്ഡലങ്ങളിലാണു വിധിയെഴുത്ത്.
ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജിയും ബിജെപിയില്‍ ചേര്‍ന്ന പഴയ അനുയായി സുവേന്ദു അധികാരിയും ഇന്നാണ് ജനവിധി തേടുന്നത്.
ആസാമില്‍ രണ്ടാം ഘട്ടത്തില്‍ ബിജെപി മന്ത്രിസഭയിലെ പ്രമുഖന്മാരായ പരിമള്‍ സുക്ളബൈദ്യ, പിജൂഷ് ഹസാരിക, ബബേഷ് കാലിത എന്നിവര്‍ ജനവിധി തേടുന്നുണ്ട്.