തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള തപാല്‍വോട്ട് ഇന്ന് ആരംഭിക്കും
തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള തപാല്‍ വോട്ടുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. വോട്ട് രേഖപ്പെടുത്താനുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ഓരോ മണ്ഡലത്തിലും ക്രമീകരിച്ചിട്ടുണ്ട്.
വോട്ട് രേഖപ്പെടുത്താന്‍ എത്തേണ്ട സമയവും സ്ഥലവും തീയതിയും അര്‍ഹരായ വോട്ടര്‍മാരെ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍ എസ്.എം.എസ് മുഖേനയോ പത്രമാധ്യമങ്ങള്‍ മുഖേനയോ അറിയിക്കും.
ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ സാധിക്കാത്ത പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്തിയ ശേഷം പോസ്റ്റല്‍ ബാലറ്റ് തപാല്‍ മാര്‍ഗം അയക്കാം.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടികള്‍ നേരത്തെ പൂര്‍ത്തിയായതിനാലാണ് പരിശീലന കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തേണ്ടിയിരുന്ന ഫെസിലിറ്റേഷന്‍ സെന്ററുകള്‍ മണ്ഡലങ്ങളില്‍ പ്രത്യേകം ഏര്‍പ്പെടുത്തിയിട്ടുള്ളത്.