ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു
ലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.
1981ല്‍ 'ആമ്പൽ പൂവ്' എന്ന ചിത്രമാണ് ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. ആറ് ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. 'കാറ്റും മഴയും' എന്ന ചിത്രത്തിന് 2015 ലെ മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 2022 ൽ റിലീസ് ചെയ്ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. എം മുകന്ദന്‍റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രമാണ് ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ. സുരാജ് വെഞ്ഞാറൻമൂട് ആൻ അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.