തപാല്‍ വോട്ട് നാളെ മുതല്‍
തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പില്‍ 80 വയസ്സ് കഴിഞ്ഞവര്‍ ,ഭിന്നശേഷിക്കാര്‍ ,കോവിഡ് രോഗികള്‍ എന്നിവര്‍ക്കുള്ള തപാല്‍ വോട്ട് നാളെ സംസ്ഥാനത്ത് ആരംഭിക്കും .പോളിംഗ് ഉദ്യോഗസ്ഥര്‍ ബാലറ്റ് പേപ്പറുമായി വീട്ടില്‍ എത്തിയാണ് വോട്ട് ചെയ്യിക്കുക .
പോളിങ് ഉദ്യോഗസ്ഥര്‍ എത്തുന്ന സമയം മുന്‍കൂട്ടി അപേക്ഷകരെ അറിയിക്കും .4 .02 ലക്ഷം അപേക്ഷകരാണ് ഉള്ളത് .പോളിങ് ഓഫീസര്‍ ,പോലീസ് ,ഡ്രൈവര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് വീട്ടില്‍ എത്തുക .വീട്ടില്‍ എത്തിയാല്‍ ആദ്യം തിരിച്ചറിയല്‍ രേഖ പരിശോധിക്കും .ഇതിനു ശേഷം ബാലറ്റ് പേപ്പര്‍ ,പശ ,പെന എന്നിവ കൈമാറും .ഈ പ്രക്രിയ വീഡിയോ ആയി ചിത്രീകരിക്കും .