അമല ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞന്മാർക്ക് അഭിമാന നേട്ടം
തൃശൂർ: അർബുദ ഗവേഷണരംഗത്ത് അമല കാൻസർ റിസർച്ച് സെന്ററിലെ ഡോ. രാമദാസൻ കുട്ടനും ഭാര്യ ഡോ. ഗിരിജ കുട്ടനും ലോക റാങ്കിങ്ങിൽ ഇടംപിടിച്ചു. അർബുദ ഗവേഷണരംഗത്ത് അഞ്ചു ദശാബ്ദം പ്രവർത്തിച്ച ഡോ. രാമദാസൻ കുട്ടൻ അന്താരാഷ്ട്ര തലത്തിൽ നാനൂറോളം പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാലയാണ് ലോകറാങ്കിങ്ങിലുള്ള രണ്ടു ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇരുവരേയും തിരഞ്ഞെടുത്തത്.