യൂണിയൻ ഓഫീസിൽ ഉത്തരക്കടലാസ് കിട്ടിയിട്ടില്ല; കോളേജിയേറ്റ് എഡ്യുക്കേഷന്‍ അസി. ഡയറക്ടർ കെ കെ സുമ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ഓഫീസിൽനിന്നും ഉത്തരക്കടലാസ് കിട്ടിയിട്ടില്ലെന്ന് കോളേജിയേറ്റ് എഡ്യുക്കേഷന്‍ അസി. ഡയറക്ടർ കെ കെ സുമ. പൊലീസിന്റെ സാന്നിധ്യത്തിൽ ഇന്നലെ 1:30ന് ഓഫീസ് പരിശോധനയില്‍ ഉത്തരക്കടലാസുകള്‍ ഒന്നുമില്ലെന്ന് കണ്ടെത്തിയതാണ്. പരിശോധിച്ച് ശുചീകരണം ചെയ്യാൻ ഏൽപ്പിച്ചശേഷമായാണ് അവിടെനിന്നും പോയതെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി സംഭവത്തിന്റെ അന്വേഷണ ചുമതല വഹിക്കുന്ന കെ കെ സുമ മാധ്യമങ്ങളോട് പറഞ്ഞു.
താൻ പോകുന്നതുവരെ അവിടെ ഇല്ലാതിരുന്ന ഉത്തരക്കടലാസ് പിന്നീട് എങ്ങനെ വന്നു എന്നുള്ളത് ദുരൂഹമാണ്. സംഭവത്തിന്റെ ഭാഗമായി മൂന്നു അനധ്യാപകരായിട്ടുള്ള സ്റ്റാഫിനെ സ്ഥലമാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. ക്യാമ്പസിലെ അന്തരീക്ഷം സുഗമമാക്കാൻ വേണ്ടിയാണ് നടപടിയെന്നും കെ കെ സുമ പറഞ്ഞു.