യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിൽ ഉൾപ്പെട്ട ഒരു പ്രതി കൂടി പിടിയിലായി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിൽ വിദ്യാര്‍ത്ഥിയെ കുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. പതിനാലാം പ്രതി വെമ്പായം സ്വദേശിയായ സോഫാനെയാണ് അറസ്റ്റചെയ്തത്. ഇതോടുകൂടി കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം എട്ടായി.
കേസിലെ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിനേയും രണ്ടാം പ്രതിയായ നസീമിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം കേശവദാസപുരത്തെ ഒരു വീട്ടില്‍ നിന്നാണ് ഇരുവരേയും പൊലീസ് അറസ്റ്റചെയ്തത്. കൂടാതെ യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളായ ആരോമല്‍, അദൈ്വത്, ആദില്‍,ഇജാബ് എന്നിവരെകൂടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.വധശ്രമമുള്‍പ്പടെയുള്ള വകുപ്പുകളാണ് എസ്എഫ്ഐ നേതാക്കള്‍ക്കെതിരേ പൊലീസ് ചുമത്തിയിരിക്കുന്നത്.