എസ്എഫ്ഐയെ മൂടാൻ കുഴിവെട്ടുന്നവരോട് ചിലത് പറയാനുണ്ട്'; എം സ്വരാജ്
കൊച്ചി : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അക്രമം ഏവരാലും അപലപിക്കപ്പെട്ടതാണെന്നും പിശകുകള്‍ തിരുത്തി മുന്നോട്ട് പോകുമെന്ന് മുൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും തൃപ്പുണിത്തറ എംഎല്‍എയുമായ എം സ്വരാജ്. യൂണിവേഴ്സിറ്റി കോളേജിലെ ആക്രമണത്തില്‍ പ്രതിസ്ഥാനത്ത് എസ്എഫ്ഐ പ്രവര്ത്തകരാമുള്ളത്. തെറ്റാണ്, അടിയന്തിരമായി തിരുത്തേണ്ടതാണ്. സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ശക്തമായ തിരുത്തൽ നടപടികൾ എസ്എഫ്ഐ നടത്തും. പക്ഷേ ഈ തക്കം നോക്കി എസ്എഫ്ഐ ഭസ്മീകരിക്കാമെന്ന് ആരും കരുതേണ്ടെന്ന് എം സ്വരാജ് പറഞ്ഞു.
എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :