'ആഗോള ദുരന്തമായി ഒരു മനുഷ്യന്': കെഎം ഷാജിക്കെതിരെ എം സ്വരാജ്
തൃശ്ശൂര്‍: കെഎം ഷാജിയെ രൂക്ഷമായി വിമര്‍ശിച്ച് എം സ്വരാജ് എംഎല്‍എ. മനുഷ്യകുലം അതിജീവനത്തിനു വേണ്ടി ഒരുമിച്ചു പൊരുതുമ്പോള്‍ കെഎം ഷാജി ഒരു ആഗോള ദുരന്തമായി മാറിയിരിക്കുകയാണെന്ന് എം സ്വരാജ് പറഞ്ഞു. അന്ധമായ സിപിഐ (എം) വിരോധവും അന്ധമായ പിണറായി വിരോധവും കെഎം ഷാജിയുടെ സമനില തെറ്റിച്ചിരിക്കുകയാണെന്നും എം സ്വരാജ് കൂട്ടിച്ചേര്‍ത്തു.
ജാഗ്രത വിടാതെ അഭിമാനത്തോടെ ശിരസുയര്‍ത്തി ഒരു ജനത ഒറ്റക്കെട്ടായി വൈറസിനെതിരെ പൊരുതുമ്പോള്‍ കേരളം നശിക്കണമെന്നും താനൊഴികെ സകലരും തുലയണമെന്നും ചിന്തിയ്ക്കുന്ന വികൃത മനസിന്റെ ജല്പനങ്ങള് ഒരു മനുഷ്യനെങ്ങനെയാണ് വൈറസിനെപ്പോലെ ആഗോള ദുരന്തമായി മാറുന്നതെന്ന് തെളിയിക്കുന്നുവെന്നും എം സ്വരാജ് കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം സ്വരാജ്യ വിമര്‍ശനവുമായി രംഗത്ത് വന്നത്.
ഫേസ്ബുക്ക് പോസ്റ്റ്: