Saturday, May 18, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

ആരോഗ്യ സൂചികക്ക് പിന്നാലെ ആദ്യ ഭക്ഷ്യ സുരക്ഷ സൂചികയിലും കേരളം ഒന്നാം നിരയില്‍

27 June 2019 05:35 PM

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ രംഗത്ത് കേരളം നടത്തിയ ഇടപെടലിലൂടെ മികച്ച പ്രകടനത്തിന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) ആദ്യ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ (സ്റ്റേറ്റ് ഫുഡ് സേഫ്റ്റി ഇന്‍ഡക്‌സ്) കേരളം ഒന്നാം നിരയിലെത്തി. സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചികയില്‍ 75 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത സംസ്ഥാനങ്ങളേയാണ് ഒന്നാം നിരയില്‍ ഉള്‍പ്പെടുത്തിയത്. കേരളമുള്‍പ്പെടെ 7 സംസ്ഥാനങ്ങളാണ് 75 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത് മുന്‍ നിരയില്‍ എത്തിയിരിക്കുന്നത്. അടുത്തിടെ ആരോഗ്യ സൂചികയിലും കേരളം ഒന്നാമതെത്തിയിരുന്നു.

2018 ഏപ്രില്‍ 1 മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയലവില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഭക്ഷ്യ സുരക്ഷയുടെ 5 വിവിധ പരാമീറ്ററുകള്‍ വിലയിരുത്തിയാണ് ഭക്ഷ്യ സുരക്ഷ സൂചിക തയ്യാറാക്കിയത്. ഫുഡ് ടെസ്റ്റിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, നിരീക്ഷണ പാരാമീറ്റര്‍ എന്നിവയില്‍ കേരളം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങലിലും ഭക്ഷ്യ സുരക്ഷ രംഗത്ത് നല്ല മത്സരാത്മകത സൃഷ്ടിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സുരക്ഷിതവും ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിനുമാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചിക പുറത്തിറക്കാന്‍ എഫ്.എസ്.എസ്.എ.ഐ. തീരുമാനിച്ചത്.

ഭക്ഷ്യ സുരക്ഷ രംഗത്ത് കേരളം നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാനത്തെ ഒരു മാതൃക ഭക്ഷ്യസുരക്ഷാ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. 'സുരക്ഷിത ആഹാരം ആരോഗ്യത്തിന് ആധാരം' എന്നതാണ് മുദ്രാവാക്യം. ഈ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുന്നതിന് വേണ്ടി നിരവധി പദ്ധതികള്‍ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

സ്‌കൂള്‍ കുട്ടികളില്‍ സുരക്ഷിതവും, ആരോഗ്യകരവുമായ ഭക്ഷണവും ഭക്ഷണ രീതികളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി സേഫ് ന്യൂട്രീഷ്യസ് ഫുഡ് @ സ്‌കൂള്‍ എന്ന പദ്ധതി വിജയകരമായി ഏകദേശം 420 സ്‌കൂളുകളില്‍ നടപ്പിലാക്കി കഴിഞ്ഞു. ഈ വര്‍ഷം 297 സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന ഈ പദ്ധതി രാജ്യത്തിനാകെ മാതൃകയാണ്.

ഗ്രാമങ്ങളില്‍ സുരക്ഷിതവും ആരോഗ്യപരവുമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിനുവേണ്ടി 'സമ്പൂര്‍ണ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്തുകള്‍' എന്ന പദ്ധതി നടപ്പിലാക്കി വരുന്നു. 270 ഗ്രാമപഞ്ചായത്തുകളില്‍ ഈ പദ്ധതി നടപ്പിലാക്കി. അടുത്ത രണ്ടു വര്‍ഷം കൊണ്ട് എല്ലാ ഗ്രാമപഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ് ഈ സര്‍ക്കാര്‍.

കൊല്ലം ജില്ലാ ഇന്ത്യയിലെ ആദ്യത്തെ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് /രജിസ്‌ട്രേഷന്‍ ഉള്ള ജില്ലയായി. ഭക്ഷ്യ സുരക്ഷ സംസ്ഥാനത്ത് ഉറപ്പുവരുത്തുന്നതിനുവേണ്ടി ഏകദേശം 110 ഓളം ഫുഡ് സേഫ്റ്റി ഓഫീസര്‍മാരെ പുതുതായി നിയമിക്കുകയും അവര്‍ക്ക് ട്രെയിനിംഗ് നല്‍കി നോട്ടിഫൈ ചെയ്യുകയും ചെയ്തിട്ടുണ്ട്.

മല്‍സ്യത്തിലെ മായം കണ്ടുപിടിക്കുന്നതിന് വേണ്ടി ഓപ്പറേഷന്‍ 'സാഗര്‍ റാണി' പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഫോര്‍മാലിന്‍ അടക്കമുള്ള മത്സ്യങ്ങളിലെ മായം കുറച്ച് കൊണ്ടുവരാന്‍ കഴിഞ്ഞു. ശര്‍ക്കരയിലെ മായം കണ്ടുപിടിക്കുന്നതിനു ഓപ്പറേഷന്‍ 'പനേല' എന്ന പദ്ധതിക്ക് രൂപം നല്‍കി. ഇതുപോലെയുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration