Tuesday, July 01, 2025
 
 
⦿ നജീബ് അഹമ്മദ് തിരോധാനം: അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐയ്ക്ക് കോടതിയുടെ അനുമതി ⦿ വയനാട് ഉരുൾപൊട്ടൽ: യൂത്ത് കോൺഗ്രസ് പിരിച്ചത് 83 ലക്ഷം; ഒരു വീട് പോലും നിർമ്മിച്ചില്ല ⦿ കെഎസ്ആർടിസി ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു ⦿ പാമ്പാടിയിൽ തെരുവ് നായ ആക്രമണം; നാല് പേർക്ക് കടിയേറ്റു ⦿ റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവി ⦿ ജാനകി എന്ന പേരിന് എന്താണ് കുഴപ്പം’; സെൻസർ ബോർഡിനോട് ഹൈക്കോടതി ⦿ മിന്നൽ പ്രളയം: ഒരു കുടുംബത്തിലെ 18 പേർ ഒലിച്ചുപോയി ⦿ കാനറാ ബാങ്കിൽ 53 കോടി രൂപയുടെ സ്വർണ്ണം കവർച്ച ⦿ എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു ⦿ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറന്നേക്കും; പ്രദേശവാസികൾക്ക് മുന്നറിയിപ്പ് ⦿ തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുരുങ്ങിയ യുവതിയെ കാണാനില്ല ⦿ 'ജാനകി' ഒഴിവാക്കണം; സുരേഷ് ഗോപി ചിത്രത്തിന് വീണ്ടും വെട്ട് ⦿ കനത്ത മഴ ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തികൊന്നു, മകന്‍ അറസ്റ്റില്‍ ⦿ ജമ്മു കശ്മീരിലെ ഉദംപൂരിൽ ഏറ്റുമുട്ടൽ; ജയ്ഷെ ഭീകരൻ കൊല്ലപ്പെട്ടു ⦿ ജലനിരപ്പ് ഉയരുന്നു; മലമ്പുഴ ഡാം നാളെ തുറക്കും ⦿ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല ⦿ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി ⦿ തമിഴ് നടന്മാരായ ശ്രീകാന്തും കൃഷ്ണയും കൊക്കെയ്ൻ കേസിൽ അറസ്റ്റിൽ ⦿ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ⦿ പിഎംശ്രീ പദ്ധതിയിൽ ഒപ്പിടില്ലെന്ന നിലപാടിലുറച്ച് സർക്കാർ ⦿ ‘ഔദ്യോഗിക പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മതി’; ഗവർണറെ നിലപാട് അറിയിക്കാൻ സർക്കാർ ⦿ ട്രെയിൻ യാത്രനിരക്ക് വർധിപ്പിക്കുന്നു; പുതുക്കിയ ടിക്കറ്റ് നിരക്ക് ജൂലൈ ഒന്നു മുതൽ ⦿ കൊല്ലത്ത് പതിനാലുകാരി 7 മാസം ഗർഭിണി; 19 വയസ്സുകാരൻ അറസ്റ്റിൽ ⦿ പനി ബാധിച്ചു മരിച്ചയാൾക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ⦿ പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവം: ഹൈക്കോടതിയെ സമീപിച്ച് ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള ടീം ⦿ പരസ്യവിചാരണയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; പ്രതികളായ SDPI പ്രവർത്തകർ രാജ്യംവിട്ടു ⦿ ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ ⦿ ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിനു നേരെ ഇറാൻ ആക്രമണം ⦿ പെരുമ്പാവൂരില്‍ ആശുപത്രിയില്‍ യുവാവിന്റെ കൈ ഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയില്‍ ⦿ അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു ⦿ നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്; ആര്യാടൻ‌ ഷൗക്കത്തിന്റെ വിജയം 11,000 ത്തിൽപ്പരം വോട്ടിന് ⦿ ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പത്താം ക്ലാസ് സിലബസ്സിൽ ഉൾപ്പെടുത്തും; മന്ത്രി വി ശിവൻകുട്ടി ⦿ പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; 21കാരി അറസ്റ്റിൽ ⦿ രോഗം മൂർച്ചിച്ചു, എംബാപ്പെ ആശുപത്രിയിൽ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 106 റൺസ് ജയം

05 February 2024 03:19 PM

ഇന്ത്യൻ ബോളർമാരെ അടിച്ചൊതുക്കാൻ ഇറങ്ങിയ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയം. 399 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 292ന് പുറത്തായി. 106 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യ ഇന്നിങ്സിൽ ഇരട്ട സെഞ്ചറിയുമായി തിളങ്ങിയ യശസ്വി ജയ്സ്‌വാള്‍ (209) കളിയിലെ താരമായി. അഞ്ചുമത്സര പരമ്പരയിൽ ഇരു ടീമുകൾക്കും ഓരോ ജയം വീതമായി. മൂന്നാം ടെസ്റ്റ് 15ന് രാജ്കോട്ടിൽ ആരംഭിക്കും. സ്കോർ: ഇന്ത്യ – 396 & 255, ഇംഗ്ലണ്ട് – 253 & 292.

നാലാം ദിനം 1ന് 67 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 28 കൂട്ടിച്ചേര്‍ക്കുന്നതിനിടെ രഹാൻ അഹമ്മദിന്റെ വിക്കറ്റ് നഷ്ടമായി. 23 റൺസ് നേടിയ താരത്തെ അക്ഷർ പട്ടേൽ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. ഒലി പോപ്പിനേയും (23) ജോ റൂട്ടിനേയും (16) അശ്വിൻ മടക്കി. അർധ സെഞ്ചറി നേടിയ സാക് ക്രൗളിയെ (73) കുൽദീപ് യാദവ് വിക്കറ്റിനു മുന്നിൽ കുരുക്കി. സമാന രീതിയിൽ ജോണി ബെയർസ്റ്റോ (26) ജസ്പ്രീത് ബുമ്രയുടെ പന്തിൽ പുറത്തായി. നാലാംദിനം ആദ്യ സെഷനിൽ വീണ അഞ്ചിൽ നാല് വിക്കറ്റും സ്പിന്നർമാരാണ് നേടിയത്.

11 റൺസ് നേടിയ ബെന്‍ സ്റ്റോക്സ് റണ്ണൗട്ടായി. ശ്രേയസ് അയ്യരുടെ നേരിട്ടുള്ള ത്രോയിലാണ് താരം പുറത്തായത്. വിക്കറ്റ് കീപ്പർ ബാറ്റർ ബെൻ ഫോക്സിനെ റിട്ടേൺ ക്യാച്ചിലൂടെ ബുമ്ര മടക്കി. 69 പന്തിൽ 36 റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെയിറങ്ങിയ ശുഐബ് ബഷിറിനെ മുകേഷ് കുമാർ ശ്രീകർ ഭരതിന്റെ കൈകളിലെത്തിച്ചു. 8 പന്തുകൾ നേരിട്ട താരം റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്.

വാലറ്റത്തെ കൂട്ടുപിടിച്ച് ടോം ഹാർട്‌ലി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. 47 പന്തുകളിൽനിന്ന് 36 റൺസ് നേടിയ താരത്തെ ബുമ്ര ക്ലീൻ ബോൾഡാക്കി. രണ്ടാം ഇന്നിങ്സിലെ മൂന്നു വിക്കറ്റ് ഉൾപ്പെടെ മത്സരത്തിലെ ആകെ വിക്കറ്റു നേട്ടം 9 ആക്കി ഉയർത്തി. സ്പിന്നർ ആർ അശ്വിനും മൂന്നു വിക്കറ്റു പിഴുതു. അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റുവീതം സ്വന്തമാക്കി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration