സിംഗപ്പൂരില്‍ നിന്ന് നാല് കണ്ടെയ്നര്‍ ഓക്സിജനെത്തിക്കും
ന്യൂഡല്‍ഹി: ഓക്സിജന്‍ ക്ഷാമത്തില്‍ വലയുന്ന ഇന്ത്യക്ക് ആശ്വാസമായി നാല് കണ്ടെയ്നര്‍ ഓക്സിജന്‍ സിംഗപ്പൂരില്‍ നിന്ന് എത്തിക്കും. വ്യോമസേനയുടെ സി-17 വിമാനത്തിലാവും ഓക്സിജന്‍ എത്തിക്കുക.
ഇതിനായി വിമാനം സിംഗപ്പൂരിലെ ചാങ്ഗി വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. വൈകുന്നേരത്തോടെ പശ്ചിമബംഗാളിലെ പനാഗ്രാഹിലേക്ക് ഓക്സിജനുമായി വിമാനമെത്തുമെന്ന് വ്യോമസേന വക്താവ് അറിയിച്ചു. ബംഗാളില്‍ നിന്ന് ചത്തീഗഢിലേയും ഒറീസയിലേയും ഓക്സിജന്‍ പ്ലാന്റുകളിലേക്ക് മാറ്റും. അവിടെ നിന്നാവും മറ്റ് സംസ്ഥാനങ്ങളിലേക്ക് ഓക്സിജന്‍ വിതരണം ചെയ്യുക.
ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ പ്രതിരോധരംഗത്ത് സഹകരണ കരാര്‍ നില നില്‍ക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സിംഗപ്പൂര്‍ ഇന്ത്യക്ക് ഓക്സിജന്‍ നല്‍കുന്നത്.