
പ്രഥമ സുരക്ഷിത ശബ്ദത്തിനായുള്ള ആഗോള പാര്‍ലമെന്റ് കോവളം ഹോട്ടല്‍ സമുദ്രയില്‍ ശനിയും ഞായറും
സുരക്ഷിത ശബ്ദവും ശബ്ദവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രഥമ ആഗോള പാര്‍ലമെന്റ് കോവളം ഹോട്ടല്‍ സമുദ്രയില്‍ (കെ.ടി.ഡി.സി) ആഗസ്റ്റ് 24, 25 തീയതികളില്‍ നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഹോട്ടല്‍ സമുദ്രയില്‍ വച്ച് സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സേഫ് സൗണ്ട് പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യും. ഡോ. ശശി തരൂര്‍ എം.പി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ശാന്തനു സെന്‍ എം.പി, ഇസ്രേയലിലെ ഹൈഫ സര്‍വകലാശാലയിലെ ഓഡിയോളജി ആന്റ് ന്യൂറോ ഫിസിയോളജി വിഭാഗം പ്രൊഫസര്‍ ജോസഫ് അറ്റിയാസ്, ഡബ്ല്യു.എച്ച്.ഒ. എയര്‍ ക്വാളിറ്റി ആന്റ് നോയിസ് കമ്മിറ്റിയിലെ പ്രൊഫ. ഡെയ്റ്റര്‍ ശ്വേല എന്നിവര്‍ പ്രഭാഷണം നടത്തും. പ്രമുഖ ഇ.എന്‍.ടി. സര്‍ജനായ പത്മശ്രീ ഡോ. മോഹന്‍ കാമേശ്വരനാണ് ചര്‍ച്ച നയിക്കുന്നത്.