Tuesday, September 16, 2025
 
 
⦿ കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം ⦿ LDFന് മുന്നാമൂഴം; ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി ⦿ മുതിർ‌ന്ന കോൺ​ഗ്രസ് നേതാവ് പി പി തങ്കച്ചൻ അന്തരിച്ചു ⦿ സംസ്ഥാനത്ത് ലോട്ടറിയുടെ വില വർധിപ്പിക്കില്ല: മന്ത്രി കെ എൻ ബാല​ഗോപാൽ ⦿ ബിജെപിക്ക് നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമ തകര്‍ക്കും; മുഖ്യമന്ത്രി പിണറായി വിജയൻ ⦿ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജി വച്ചു ⦿ സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി ⦿ ദോഹയിൽ ഇസ്രായേൽ ആക്രമണം ⦿ മഞ്ജു വാര്യർക്കെതിരായ അപകീർത്തി പരാമർശം; സംവിധായകൻ സനൽകുമാർ ശശിധരൻ കസ്റ്റഡിയിൽ ⦿ നേപ്പാളിലെ പൊലീസ് വെടിവയ്പിൽ മരണം 16 ആയി ⦿ ഓണാഘോഷ പരിപാടി കഴിഞ്ഞ് വീട്ടിൽ മടങ്ങി എത്തിയ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു ⦿ കെസിആർ ന്റെ മകൾ കവിത ബിആര്‍എസ് വിട്ടു ⦿ അഫ്ഗാൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,124 ആയി ⦿ ആഗോള അയ്യപ്പ സംഗമവുമായി യുഡിഎഫ് സഹകരിച്ചേക്കില്ല ⦿ കൈക്കൂലി വാങ്ങുന്നതിനിടെ മരട് എസ്‌ഐ അറസ്റ്റില്‍ ⦿ പാചകവാതക വില കുറച്ചു ⦿ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച് ⦿ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്ന് ഷിന്‍റോ സെബാസ്റ്റ്യന്‍ ⦿ തലപ്പാടിയിൽ കർണാടക ആർടിസി ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 6 മരണം ⦿ വ്യവസായികളെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുവന്ന കേസ്; ഒരാൾ കൂടി അറസ്റ്റിൽ ⦿ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച് ⦿ 'എൻ്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചനയില്ല: റിനി ⦿ പൊലീസിന് നേരെ തീപ്പന്തവും കല്ലും വലിച്ചെറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ ⦿ കാശ്മീരിൽ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലും പേമാരിയും: 9 മരണം ⦿ KCL; സഞ്ജുവിന്റെ കൊച്ചിക്ക് ആദ്യ തോൽവി ⦿ ക്രിക്കറ്റ് ബാറ്റിനുള്ളിൽ കടത്തിക്കൊണ്ടുവന്ന 13.5കിലോ കഞ്ചാവ് പിടികൂടി ⦿ ചുരം വ്യൂ പോയിന്റിന് സമീപം മണ്ണിടിച്ചിൽ; വയനാട്ടിലേക്കുള്ള വാഹനങ്ങള്‍ താമരശ്ശേരിയില്‍നിന്ന് വഴിതിരിഞ്ഞ് പോകണം ⦿ സിനിമയിലെ നഷ്ടകണക്ക് ഇനി പുറത്തുവിടില്ല: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ⦿ ആരോപണ പെരുമഴ; യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു ⦿ പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; പ്രതികളുടെ മകള്‍ കസ്റ്റഡിയിൽ ⦿ അഗ്നി-5 ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ ⦿ അശ്ലീല സന്ദേശം അയച്ചു; യുവനേതാവിനെതിരെ വെളിപ്പെടുത്തലുമായി നടി ⦿ റിട്ടയേര്‍ഡ് പൊലീസുകാരന്‍റെ ഭാര്യയില്‍ നിന്ന് പലിശയ്ക്ക് പണം വാങ്ങി; ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി ⦿ പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞതിനെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി ⦿ തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഇന്ത്യ മുന്നണി; ഇംപീച്ച്മെന്റ് ചെയ്യാൻ നീക്കം

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് വിപുലമായ ക്രമീകരണങ്ങൾ: മന്ത്രി 

24 July 2024 08:55 PM

ശബരിമല ദർശനത്തിനെത്തുന്ന ഭക്ത ജനങ്ങൾക്ക് സുരക്ഷിതമായ ദർശനത്തിനാവശ്യമായ മുഴുവൻ ക്രമീകരണങ്ങളും എർപ്പെടുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മണ്ഡല മകരവിളക്ക് മഹോത്സവ ക്രമീകരണങ്ങൾക്കായുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികളുമായി നടത്തിയ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 52 ലക്ഷം പേരാണ് കഴിഞ്ഞ വർഷം മണ്ഡല മകരവിളക്ക് കാലയളവിൽ സന്നിധാനത്ത് ദർശനത്തിനെത്തിയത്. ഇത് ഓരോ വർഷവും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കർക്കിടക മാസം ഒന്നിന് പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ശബരിമല ദർശനം നടത്തിയത്.


പശ്ചാത്തല സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്  റോഡുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമാവശ്യമായ ടെൻഡർ നടപടികളടക്കം അതിവേഗം പൂർത്തീകരിക്കും. ബി എം ബി സി നിലവാരത്തിലുള്ള മികച്ച റോഡുകളാണെങ്കിലും ചാലക്കയം ഭാഗത്ത് ശ്രദ്ധയിൽപെട്ട പ്രശ്‌നങ്ങൾ പരിഹരിക്കും. നിലവിൽ നിലക്കലിൽ 8000  വാഹനങ്ങൾക്കുള്ള പാർക്കിങ്ങാണ് അനുവദിക്കുന്നത്. ഇവിടെ പതിനായിരത്തിനു മുകളിൽ വാഹനങ്ങളുടെ പാർക്കിങ്ങിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും എരുമേലിയിൽ 1100 വാഹനങ്ങളുടെ പാർക്കിംഗ് എന്നുള്ളത് രണ്ടായിരമായി വർധിപ്പിക്കും. ആവശ്യമായ ആറേക്കർ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികൾ ജില്ലാ  കളക്ടർ സ്വീകരിച്ചു വരികയാണ്.


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഏകോപനത്തിൽ മുഴുവൻ ഇടത്താവളങ്ങളും സമയബന്ധിതവായി ക്രമീകരിക്കും. ഭക്തരുടെ അടിയന്തിര ആരോഗ്യ പരിപാലനത്തിന് ആക്‌സിഡന്റ് ട്രോമാകെയർ സംവിധാനം ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഒരുക്കും. സന്നിധാനത്ത് ഇസിജി, എക്കോ, ടി എം ടി അടക്കമുള്ള  സംവിധാനങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി. ക്യൂവിൽ നിൽക്കുന്ന ഭക്തരുടെ അടിയന്തിര ചികിത്സാർത്ഥം വോളണ്ടിയർമാർക്ക് സി പി ആർ പരിശീലനം നൽകും. ശബരിമല ദർശനവുമായി ബന്ധപ്പെട്ട് കോട്ടയം, കോന്നി തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ പ്രത്യേക സെൽ ആരംഭിക്കും. നിലവിൽ മൂന്ന് ആംബുലൻസ് എന്നുള്ളത് നാലായി ഉയർത്തുകയും നാലാമത്തെ ആംബുലൻസ് മരക്കൂട്ടം ഭാഗത്ത് സേവനം നൽകുകയും ചെയ്യും.


ഭക്തർക്ക്  ശുദ്ധമായ ദാഹജലം നൽകുന്നതിനുള്ള 4000 ലിറ്റർ പ്ലാന്റിന്റെ ശേഷി പതിനായിരമാക്കി ഉയർത്തുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. കടകളിൽ വിൽക്കുന്ന കുടിവെള്ളത്തിലെ കോളിഫോം ബാക്ടീരിയ ഉൾപ്പെടെയുള്ളവയുടെ സാന്നിധ്യം മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിക്കും. മാലിന്യ നിർമാർജനം സമയബന്ധിതമായി നടത്തും. മാലിന്യം തരംതിരിച്ച് കൈമാറുന്നതിനാവശ്യമായ നടപടി ശുചിത്വമിഷൻ  സ്വീകരിക്കും.


വന്യമൃഗ ശല്യമില്ലാതെ ദർശനം നടത്തുന്നതിന് ഭക്തരെ സഹായിക്കാൻ വനം വകുപ്പ് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. നിലവിൽ പ്രതിദിനം 80000 ഭക്തജനങ്ങളെയായിരിക്കും വിർച്വൽ ക്യൂവിലൂടെ ദർശനത്തിനനുവദിക്കുക. സന്നിധാനത്തും പമ്പയിലും  എത്തുന്ന ഭക്തർക്ക്  വെയിലും മഴയും ഏൽക്കാതിരിക്കുന്നതിനാവശ്യമായ   മേൽക്കൂരകളുടെ  നിർമാണ പ്രവർത്തനം ദേവസ്വം ബോർഡ് ഉടൻ ആരംഭിക്കും. ശബരിമലയിലെ റോപ് വേ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയെന്നും മന്ത്രി പറഞ്ഞു. സുരക്ഷിതവും സന്തോഷകരവുമായ മണ്ഡല മകരവിളക്ക് കാലത്തിന് എല്ലാവരുടെയും സഹായ സഹകരണമുണ്ടാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration