
വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണക്കേസില്‍ യുഎപിഎ ചുമത്തി; സംഘത്തിലെ 5 പേരെ പൊലീസ് തിരിച്ചറിഞ്ഞു
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ വലിയവിള, കരകുളം പഞ്ചായത്തിലെ കല്ലുമുക്ക്, പൂവാര്‍ ഗ്രാമപഞ്ചായത്തിലെ വല്ലിംഗവിളാകം, കലയ്‌തോട്ടം, അരശുമ്മൂട്, ശൂലംകുടി, പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ കുളപ്പറ എന്നീ പ്രദേശങ്ങളും പുളിമാത്ത്, വിതുര, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ണമായും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനു കീഴില്‍ പാളയത്തുള്ള പാളയം പോലീസ് കോര്‍ട്ടേഴ്‌സ്, ലെനിന്‍ നഗര്‍, ഫോറസ്റ്റ് ഓഫീസ് ലെയിന്‍, നന്ദാവനം റസിഡന്‍സ് അസോസിയേഷന്‍, തൈക്കാടുള്ള മേട്ടുക്കട റസിഡന്‍സ് അസോസിയേഷന്‍, മീര നഗര്‍, പട്ടത്തുള്ള ഗൗരിശ റസിഡന്‍സ് അസോസിയേഷഷന്‍, ആദര്‍ശ് നഗര്‍ അസോസിയേഷന്‍, പൊട്ടക്കുഴി റസിഡന്‍സ് അസോസിയേഷന്‍, എസ്.സി.റ്റി നഗര്‍ അസോസിയേഷന്‍, പി.റ്റി ചാക്കോ നഗര്‍, മങ്ങനൂര്‍കോണം റസിഡന്‍സ് അസോസിയേഷന്‍, തമ്പാനൂര്‍ വാര്‍ഡിലെ രാജാജി നഗര്‍ എന്നീ പ്രദേശങ്ങളെയും മൈക്രോ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.