കിവിസിനു ജയം ; ശ്രീലങ്കയെ തകർത്ത് സെമി പ്രതീക്ഷ നിലനിർത്തി
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (20 ജൂൺ 2021) 1,600 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,877 പേർ രോഗമുക്തരായി. 9.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 12,481 പേർ ചികിത്സയിലുണ്ട്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 1,497 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ ഒമ്പതു പേർ ആരോഗ്യ പ്രവർത്തകരാണ്.
പുതുതായി 3,143 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2,450 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 47,309 ആയി.