Sunday, December 04, 2022
 
 
⦿ ശബരിമലയില്‍ ഇന്നത്തെ ചടങ്ങുകള്‍ (04.12.2022) ⦿ വെറ്ററിനറി ഡോക്ടർ നിയമനം ⦿ ബ്ളാക്ക് ആന്റ് വൈറ്റിൽ ദാര്‍ശനിക ദൃശ്യങ്ങളുമായി ആറു ബേല താർ ചിത്രങ്ങൾ ⦿ അർജൻറീന ക്വാർട്ടറിൽ; മെസ്സിക്ക് ചരിത്ര നേട്ടം; ക്വാർട്ടറിൽ നെതർലാൻഡ്സിനെ നേരിടും ⦿ ലോക ഭിന്നശേഷി ദിനാചരണം നടത്തി ⦿ സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട മഴ തുടരും ⦿ മാതാപിതാക്കളെ സംരക്ഷിക്കുക മക്കളുടെ ഉത്തരവാദിത്തം: ഡെപ്യൂട്ടി സ്പീക്കര്‍ ⦿ വിദേശ മെഡിക്കൽ ബിരുദധാരികളുടെ ഇന്റേൺഷിപ്പ് ⦿ ഇന്റർവ്യൂ മാറ്റി ⦿ ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിങ് ലാബ് ഉടൻ: മന്ത്രി ⦿ സംസ്ഥാനം ഊർജ്ജ സ്വയം പര്യാപ്തതയിലേക്ക് മാറുകയാണ്: മുഖ്യമന്ത്രി ⦿ സിവിൽ സർവീസ് കോച്ചിങ് സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു ⦿ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിങ് ⦿ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു ⦿ ഫ്ളക്സ് ബോര്‍ഡുകള്‍, ഹോള്‍ഡിങ്ങുകള്‍; നിയമങ്ങൾ പാലിക്കണം ⦿ എയ്ഡ്‌സ് ദിനറാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു ⦿ ക്വിസ് പ്രസ്സ് മത്സരം ; സ്‌പോട്ട് രജിസ്‌ട്രേഷൻ രാവിലെ  ⦿ സ്‌കിൽ ഡേ പദ്ധതിക്കു തുടക്കമായി ⦿ സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകൾ പ്രഖ്യാപിച്ചു ⦿ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ ⦿ സായുധസേനാ പതാക വിൽപ്പന ഉദ്ഘാടനം ⦿ സ്‌കൂൾ കായികമേള ഹൈടെക്കാക്കി കൈറ്റ് ⦿ അപ്രന്റീസ് ട്രെയിനി ലൈബ്രേറിയൻ ⦿ Plan 75 and Anur comes with the Plight of Old age ⦿ IFFK tribute to legendary films of 14 Auteurs from 10 Countries ⦿ സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു ⦿ തിരുമാറാടി പഞ്ചായത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു ⦿ തൃശ്ശൂർ ജില്ലാ കലക്ടര്‍ പൗരത്വ രേഖ കൈമാറി; ചെമ്പൂക്കാവ് സ്വദേശി റിഷാന്ത് ഇനി ഇന്ത്യന്‍ പൗരന്‍ ⦿ ചെങ്കണ്ണ് ആശങ്ക വേണ്ട ശ്രദ്ധ വേണം: മന്ത്രി വീണാ ജോർജ് ⦿ ലഹരിക്കെതിരെ ഗോൾ ചലഞ്ചുമായി യുവജന കമ്മീഷൻ ⦿ ലോക മണ്ണ് ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന് ⦿ സ്‌പെയിനിലെ ജയിൽ കലാപത്തിന്റെ നേർചിത്രവുമായി പ്രിസൺ 77 ⦿ ലോകോത്തര നിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിക്കുന്ന വേദിയാണുസംസ്ഥാന സ്‌കൂൾ കായികമേള: മുഖ്യമന്ത്രി ⦿ “Satan’s Slaves 2: Communion” midnight screening to haunt your nights ⦿ സ്വച്ഛതാ റൺ പരിപാടിയുമായി കാടുകുറ്റി ഗ്രാമപഞ്ചായത്ത്
News

അഗതികൾക്ക് തണലായി നഗരസഭ; പാലത്തിനടിയിൽ താമസിച്ചിരുന്ന വയോധികനെ പുനരധിവസിപ്പിച്ചു

02 June 2021 10:04 PM

നഗരത്തിൽ ആരോരുത്തരുമില്ലാത്തവർക്കും അന്തിയുറങ്ങാൻ ഇടമില്ലാത്തവർക്കു ആശ്രയമായി നഗരസഭ. സംരക്ഷിക്കാൻ ആരുമില്ലാതെ മരുതംകുഴി പാലത്തിനടിയിൽ കഴിഞ്ഞിരുന്ന വയോധികനായ രവി എന്നയാളെ മേയറുടെ നേതൃത്വത്തിൽ പുതുജീവിതത്തിലേക്ക് കൊണ്ടുവന്നു. ചാനൽ വാർത്തയെ തുടർന്ന് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ നഗരസഭ പ്രോജക്ട് ഓഫീസർ ജി.എസ്.അജികുമാറിനെയും കൂട്ടി മേയറും ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ എസ്.സലിമും സ്ഥലത്തെത്തി ടിയാളെ പുനരധിവസിപ്പിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയായിരുന്നു. തുടർന്ന് നഗരസഭ ആംബുലൻസിൽ അദ്ദേഹത്ത കോവിഡ് പരിശോധനയ്ക്ക് കൊണ്ടു പോകുകയും അതിനുശേഷം നഗരസഭയുടെ കല്ലടിമുഖത്തെ സാക്ഷാത്കാരം വയോജനകേന്ദ്രത്തിൽ പുനരധിവസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പാലത്തിനടിയിൽ താമസിച്ചിരുന്ന വയോധികന് ഇത്രയുംനാൾ ഭക്ഷണവും മറ്റും നൽകിയ സുമനസുകൾക്ക് മേയർ നന്ദി രേഖപ്പെടുത്തി. ലോക്ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കരുത്, അനാഥരാകരുത് എന്ന ലക്ഷ്യം മുൻനിർത്തി നഗരത്തിലെ യാചകരെ മുഴുവൻ കണ്ടെത്തി പുനരധിവസിപ്പിക്കാനുള്ള നടപടിയെടുത്തിരുന്നു . 200 ലേറെ പേരെയാണ് ഇത്തരത്തിൽ പുനരധിവസിപ്പിച്ചത്. ഇവർക്ക് മുഴുവൻ പേർക്കും പുതിയ വസ്ത്രവും മികച്ച ഭക്ഷണവും നൽകി . എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തുകയും പോസിറ്റീവായ 40 പേരെ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അഗതികളെ പുനരധിവസിപ്പിക്കുന്നതിന് നഗരസഭ നടത്തുന്ന പ്രവർത്തനങ്ങൾ തുടരുമെന്ന് മേയർ അറിയിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration