Thursday, December 18, 2025
 
 
⦿ കിഫ്‌ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസ്; മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകി ⦿ ബോണ്ടി ബീച്ച് കൂട്ടക്കൊല, മരണം 16 ആയി ⦿ കേന്ദ്രം പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും; മുഖ്യമന്ത്രി ⦿ സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി ഭാവന ⦿ കിഫ്ബിയുടെ മസാല ബോണ്ടിലെ ഇ ഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ ⦿ പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു ⦿ ഡൽഹി വായുമലിനീകരണം രൂക്ഷം, നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി ⦿ അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം ⦿ ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപകൻ്റെ ക്രൂരമർദ്ദനം ⦿ നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല ⦿ നടിയെ ആക്രമിച്ച കേസ് : എല്ലാ പ്രതികൾക്കും 20 വർഷത്തെ കഠിനതടവും 50000 രൂപ പിഴയും ⦿ പാസ്പോർട്ട് വിട്ടുനൽകണം; കോടതിയെ സമീപിച്ച് ദിലീപ് ⦿ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതി ആത്മഹത്യ ചെയ്തു ⦿ ക്രിസ്മസ് അവധി പുനക്രമീകരിച്ചു; ഡിസംബർ 24 മുതൽ ജനുവരി 4 വരെ സ്കൂൾ അവധി ⦿ 6 സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി ⦿ പരാതിക്കാരിയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ ⦿ അരുണാചലിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു: 17 മരണം ⦿ മൂന്നര കോടിയിലധികം രൂപയുടെ നിരോധിത നോട്ടുകളുമായി നാലുപേർ അറസ്റ്റില്‍ ⦿ റൺവേയ്ക്കരികിൽ പുല്ലിന് തീ പിടിച്ചു; വിമാനം ഇറക്കാതെ പറന്നുയർന്നു ⦿ കോൺഗ്രസിലെ 'സ്ത്രീലമ്പടന്മാർ' എന്താണ് കാട്ടിക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി ⦿ അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു ⦿ വിഴിഞ്ഞം തുറമുഖം: രണ്ടാം ഘട്ട നിർമ്മാണ ഉദ്ഘാടനം ജനുവരിയിൽ ⦿ ചവർ കൂനയിൽ നിന്ന് തീ പടർന്നു; വർക്കല ക്ലിഫിന് സമീപം വൻ തീപിടുത്തം ⦿ രാഹുലിന്റേത് ലൈംഗിക വൈകൃതക്കാരന്റെ നടപടി; മുഖ്യമന്ത്രി പിണറായി വിജയൻ ⦿ റഷ്യയുമായി കപ്പൽ നിർമ്മാണ കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യ ⦿ സ്വര്‍ണവില ഇന്നും കൂടി ⦿ മുൻകൂർജാമ്യം തേടി രാഹുൽ ഹൈക്കോടതിയിൽ ⦿ അസിം മുനീര്‍ ഇനി പാകിസ്താന്റെ സംയുക്ത സൈനിക മേധാവി ⦿ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം കേസ്; ജി പൂങ്കുഴലി ഐപിഎസി അന്വേഷിക്കും ⦿ രണ്ടുദിവസത്തിനിടെ ഇന്‍ഡിഗോയുടെ 300ലധികം ഫ്‌ളൈറ്റുകള്‍ റദ്ദാക്കി ⦿ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണൽ സ്റ്റാഫും ഡ്രൈവറും കസ്റ്റഡിയിൽ ⦿ രാഹുല്‍ മാങ്കൂട്ടത്തിൽ പുറത്തേക്ക്; കോൺഗ്രസ് പുറത്താക്കി ⦿ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല ⦿ കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; 8 പേർ അറസ്റ്റിൽ ⦿ എ പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍

നിറപ്പൊലിമ, ഓണക്കനി പദ്ധതികൾക്ക് തുടക്കം

23 July 2024 07:20 PM

സ്ത്രീകളുടെ വിധിവാക്യങ്ങൾ തിരുത്തിയ പ്രസ്ഥാനമാണ് കുടുംബശ്രീ: മന്ത്രി എം.ബി. രാജേഷ്




ഉന്നമനത്തിലൂടെ സമൂഹത്തിലെ പരമ്പരാഗത രീതികൾ ഇല്ലാതാക്കി സ്ത്രീകളുടെ വിധിവാക്യങ്ങൾ തിരുത്തിയ പ്രസ്ഥാനമാണ് കുടുംബശ്രീ എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പെരുങ്കടവിള അണമുഖത്ത് കുടുംബശ്രീയുടെ നിറപ്പൊലിമ, ഓണക്കനി പദ്ധതികളുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന പ്രയോഗം അന്വർഥമായത് കുടുംബശ്രീയുടെ വരവോടെയാണ്.\"\"


പുരുഷന്മാർ മാത്രമുള്ള സദസുകളും വേദികളും എന്നത് മാറി എല്ലാ മേഖലയിലേക്കും സ്ത്രീ ശക്തി കടന്നുവന്നു. സാമൂഹികമായ ഉന്നമനത്തിനൊപ്പം വരുമാനത്തിലൂടെ സാമ്പത്തിക ശാക്തീകരണവും നടന്നു. തെരഞ്ഞെടുപ്പിലും ജനപ്രതിനിധികളെന്ന നിലയിലും കുടുംബശ്രീ അംഗങ്ങൾക്ക് അംഗീകാരം ലഭിച്ചപ്പോൾ അത് സ്ത്രീകളുടെ രാഷ്ട്രീയ മുന്നേറ്റമായി മാറി.\"\"


ഇന്ന് ഉത്പാദന, വിപണന, സേവന മേഖലകളിലടക്കം പുതു ബ്രാൻഡുകൾ സൃഷ്ടിക്കാൻ കഴിയുന്നതലത്തിലേക്ക് കുടുംബശ്രീ ഉയർന്നു. ഇതിന്റെ ഏറ്റവും മികച്ച മാതൃകകളിലൊന്നാണ് കേരളത്തിന് വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനായുള്ള ഓണക്കനി 2024 പദ്ധതിയും കുടുംബശ്രീ കർഷക സംഘങ്ങളുടെ പൂകൃഷി ചെയ്യുന്ന നിറപ്പൊലിമ പദ്ധതിയും. പൂവും പച്ചക്കറിയും ലഭ്യമാക്കുന്നതോടൊപ്പം സ്ത്രീകൾക്ക് മാന്യമായ വരുമാന മാർഗമൊരുക്കാനും ഇരുപദ്ധതികളും വഴി സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.\"\"


1250 ഏക്കറിൽ 3350 വനിതകൾ പൂക്കൃഷി ആരംഭിച്ചിട്ടുണ്ട്. ഒരേക്കർ കൃഷി ചെയ്യുന്നതിന് 10,000 രൂപയാണ് റിവോൾവിങ് ഫണ്ട് ഇനത്തിൽ നൽകുന്നത്. പൂവിനായി ഏറെയും മറ്റു സംസ്ഥാനത്തെയാണ് നാം ആശ്രയിക്കുന്നത്. ഇതൊഴിവാക്കുന്നതിനും പൂവിപണിയിലൂടെ വനിതകൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനുമാണ് ‘നിറപ്പൊലിമ’ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.


നിലവിൽ കുടുംബശ്രീയുടെ കീഴിൽ കേരളമൊട്ടാകെ 84327 കർഷക സംഘങ്ങളിലായി 3,92,682 വനിതകൾ ഇന്ന് കാർഷിക മേഖലയിൽ സജീവമാണ്. 17635 ഹെക്ടർ ഭൂമി കൃഷിയോഗ്യമാക്കിയിട്ടുണ്ട്. 25 സെൻറിൽ കൂടുതൽ കൃഷി ചെയ്യുന്ന കർഷകർക്ക് ബാങ്ക് വായ്പയും കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പലിശ സബ്‌സിഡിയും ഇൻസെന്റീവും ലഭിക്കും. 2023-24 സാമ്പത്തിക വർഷം  മാത്രം 4.43 കോടി രൂപയാണ് ഇൻസെന്റീവ് ഇനത്തിൽ വിതരണം ചെയ്തത്


4.4 കോടി രൂപ പലിശ സബ്‌സിഡി ഇനത്തിലും നൽകി.  പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കാർഷിക മേഖലയിൽ ശ്രദ്ധേയമായ ഒട്ടനവധി പ്രവർത്തനങ്ങൾ കുടുംബശ്രീ മുഖേന നടത്തി വരുന്നുണ്ട്. ഓരോ കുടുംബത്തിനും ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘അഗ്രി ന്യൂട്രി ഗാർഡൻ’ പദ്ധതി വഴി സംസ്ഥാനത്ത് 11,30,371  കുടുംബങ്ങളിൽ പോഷക ഉദ്യാനങ്ങളൊരുക്കാൻ കഴിഞ്ഞു. വിഷവിമുക്ത പച്ചക്കറികളും പഴങ്ങളും വിപണനം ചെയ്യുന്ന ‘നേച്ചേഴ്‌സ് ഫ്രഷ്’ ഔട്ട്‌ലെറ്റുകൾ സംസ്ഥാനത്ത് 88 ബ്‌ളോക്കുകളിൽ പ്രവർത്തനം ആരംഭിച്ചു. 52 എണ്ണം കൂടി ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.


സി കെ ഹരീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരുങ്കടവിള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ഫാം ലൈവ്‌ലിഹുഡ്‌ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. എസ് ഷാനവാസ് പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം വി എസ് ബിനു, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്   ഐ ആർ സുനിത, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കാനക്കോട് ബാബാരോജ് എന്നിവർ സംബന്ധിച്ചു.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration