സാമ്പത്തിക നൊബേൽ ഇന്ത്യക്കാരൻ ഉൾപ്പെടെ 3 പേർക്ക്
സ്റ്റോക്ക്ഹോം: ഇന്ത്യക്കാരനായ അഭിജിത്ത് ബാനര്‍ജി ഉള്‍പ്പടെ മൂന്ന് പേര് 2019-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പങ്കിട്ടു. കോല്‍ക്കത്ത സ്വദേശിയായ അഭിജിത്ത് അമേരിക്കയില്‍ പ്രഫസറാണ്.
അഭിജിത്തിന്റെ ഭാര്യയും ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞയുമായ എസ്തര് ഡുഫ്ളോ, അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന് മിഷേല്‍ ക്രീമര്‍ എന്നിവരാണ് പുരസ്കാരം പങ്കിട്ടവര്‍.ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്കാരം ലഭിച്ചത്.