ഗോവയിലും പിടിമുറുക്കി കൊവിഡ്; ആദ്യ മരണം
പനാജി: ഗോവയില്‍ ആദ്യ കൊവിഡ് മരണം. സത്താരിയിലെ മോര്‍ലെ ഗ്രാമത്തില്‍ നിന്നുള്ള 85കാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇദ്ദേഹത്തിന്റെ മകനും മരുമകള്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. മോര്‍ലെ ഗ്രാമത്തില്‍ 19 പേരാണ് കൊവിഡ് രോഗികളായുള്ളത്. ഇന്ത്യയിലുടനീളം കൊവിഡ് പടര്‍ന്ന് പിടിച്ചപ്പോഴും ഗോവയില്‍ സ്ഥിതി നിയന്ത്രണാവിധേയമായിരുന്നു. സംസ്ഥാനത്ത് ഇതുവരെ 818 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 135 പേര് രോഗമുക്തരായി. ഗോവയില്‍ രോഗം പിടിപെട്ടെങ്കിലും മരണമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഒരാള്‍ മരിച്ചതോടെ സ്ഥിതി ആശങ്കയിലാവുകയാണ്.