കോവിഡ് : പത്തനംതിട്ട ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കും
പത്തനംതിട്ട: കോവിഡ് രോഗവ്യാപനത്തെ പ്രതിരോധിക്കാന്‍ പത്തനംതിട്ട ജില്ലാ അതിര്‍ത്തികള്‍ അടച്ചിടുമെന്ന് ജില്ലാ ഭരണകൂടം. പത്തനംതിട്ട ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കോട്ടയം, കൊല്ലം ജില്ലാ അതിര്‍ത്തികള്‍ അടയ്ക്കാനാണ് ജില്ലാ ഭരണകൂടം ഉത്തരവിട്ടത്. ജില്ലാ അതിര്‍ത്തിയിലെ ഊടുവഴികളുള്പ്പെടെ അടയ്ക്കാനാണ് നിര്‍ദേശം.
ജില്ല വിട്ടുള്ള യാത്ര അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ അനുവദിക്കുകയുള്ളുവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അതിര്‍ത്തികളില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം അതാത് പോലീസ് സ്റ്റേഷനുകളില്‍ കൈമാറിയതായും കളക്ടര്‍ അറിയിച്ചു.