മലയാള സിനിമകളില്‍ ഇനി പാടില്ലെന്ന് വിജയ് യേശുദാസ്
തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു , തെലുഗു എന്നീ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ച് സംഗീത ആസ്വാദകരുടെ ഇഷ്ട ഗായകനായി മാറിയ വിജയ് യേശുദാസ് ഇനി മലയാള സിനിമയില്‍ പാടില്ലെന്ന് അറിയിച്ചു. അര്‍ഹിക്കുന്ന അംഗീകാരം മലയാള സിനിമയില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കും മറ്റ് ഭാഷകളിലേത് പോലെ അംഗീകാരങ്ങള്‍ ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അവഗണന മടുത്തിട്ടാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പൂമുത്തോളെ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് യേശുദാസ് നേടിയിരുന്നു. മൂന്ന് സംസ്ഥാന അവാര്‍ഡുകളാണ് അദ്ദേഹത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളത്.