ഗായകന് വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു
ഗായകന് വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു . ആലപ്പുഴ തുറവൂരിലാണ് അപകടം സംഭവിച്ചത്. വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് . ആര്‍ക്കും പരിക്കില്ല . ഇന്നലെ രാത്രി 11 .30 ഓടെയാണ് അപകടം ഉണ്ടായത്.
തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് സുഹൃത്തിനൊപ്പം കാറില്‍ പോവുന്നതിനിടെ ആണ് അപകടം നടന്നത്. കാര്‍ മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് വിജയ് യേശുദാസ് ആണ്. അപകടത്തില്‍ രണ്ട് കാറുകളുടേയും മുന്‍ഭാഗം തകര്‍ന്നു. കുത്തിയതോട് പൊലീസ് എത്തി വാഹനങ്ങള്‍ റോഡരികിലേക്ക് മാറ്റി.