മദ്യപിച്ച് കാറിൽ എത്തിയ സംഘം കൈകുഞ്ഞിനെയും അമ്മയെയും ഇടിച്ചിട്ട് കടന്നുകളഞ്ഞു.
മദ്യപിച്ച് കാറിൽ വന്ന യുവാക്കൾ സ്കൂട്ടറിൽ പോവുകയായിരുന്ന കുടുംബത്തിനെ ഇടിച്ചു പരിക്കേൽപ്പിച്ചു കടന്നു കളഞ്ഞു. അമ്മയും 9 മാസം പ്രായമുള്ള കുഞ്ഞും ഇപ്പൊൾ ഹോസ്പിറ്റലിൽ ഒബ്സർവേഷനിലാണ്.
ഇന്നലെ ഉച്ചക്ക് 1.30 നും 2 മണിക്ക് ഇടയിലായിരുന്ന് സംഭവം. വടകര ഹൈവേയിൽ നിന്ന് പരവന്തല സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ സ്കൂട്ടറിൽ വരുന്ന അച്ഛനും അമ്മയും 9 മാസം പ്രായമുള്ള കുഞ്ഞിനെയുമാണ് മദ്യപിച്ചെത്തിയ സംഘം ഇടിച്ചു വീഴ്തിയത്.
അമ്മയും 9 മാസം പ്രായമുള്ള കുഞ്ഞും ഇപ്പൊൾ ഹോസ്പിറ്റലിൽ ഒബ്സർവേഷനിലാണ്. അമ്മക്ക് കൈമുട്ടിനും കുഞ്ഞിന് തലയിലും ക്ഷ്തമേറ്റിട്ടുണ്ട്.
നിർത്താതെ പോകാൻ ശ്രമിച്ച വാഹനം നാട്ടുകാർ തടഞ്ഞു നിർത്തി. അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കാം എന്ന വ്യാജേന അവരുടെ കൂടെ പോയ 4 പേരും ആശുപത്രി പരിസരത്ത് നിന്ന് മുങ്ങി.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനത്തിൽ നിന്നും മദ്യ കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്. KL07CT0392 ടാറ്റ ഹാരിയർ വാഹനത്തിൽ 4 പേരുണ്ടായിരുന്നു. വടകര സ്വദേശി സ്വരൂപിന്റെതാണ് വാഹനം എന്നാണ് വിവരം. സ്വരൂപ് ഇപ്പോൾ ഒളിവിലാണ്. എറണാകുളത്തെ ചലച്ചിത്രം ഫിലിം സ്റ്റുഡിയോ ഉടമയാണ് സ്വരൂപ്.
Watch Video: