Wednesday, May 13, 2026
 
 
⦿ എം എ യൂസഫലി യുഎഇയിലെ സമ്പന്നനായ മലയാളി; ഫോബ്സ് മിഡില്‍ഈസ്റ്റ് പട്ടികയില്‍ 5 മലയാളികള്‍ ⦿ മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക് ⦿ ബെംഗളുരുവിൽ പ്രധാനമന്ത്രി സഞ്ചരിച്ച പാതയിൽ ജലാറ്റിൻ സ്റ്റിക്കുകൾ ⦿ സ്‌കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന ബസുകൾ കത്തിനശിച്ചു, ഒഴിവായത് വൻ ദുരന്തം ⦿ മെയ് മൂന്നിന് നടത്തിയ നീറ്റ് UG പരീക്ഷ റദ്ദാക്കി ⦿ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി ⦿ എഐഎഡിഎംകെ പിളർപ്പിലേക്ക്; സിവി ഷൺമുഖവും സംഘവും ടിവികെയിലേക്ക് ⦿ 717 വിൽപന കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ് ⦿ ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിലെ വിള്ളൽ ⦿ പരാതി നല്‍കാനെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസ്; ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാന്‍ അറസ്റ്റില്‍ ⦿ ബംഗാൾ മുഖ്യമന്ത്രിയുടെ പിഎയുടെ കൊലപാതകികൾ പിടിയിൽ ⦿ രാഹുൽ ഗാന്ധി വിളിപ്പിച്ചു, മുരളീധരനും സുധാകരനും ഡൽഹിക്ക് ⦿ സോണിയയും കരുണാകരനും തമ്മിൽ അകലാനുള്ള കാരണം പത്മജയുടെ സീറ്റിന്‍റെ പേരിലെ കള്ളക്കളി; കെ വി തോമസ് ⦿ വരൻ വാഹനാപകടത്തിൽ മരിച്ചു, മനംനൊന്ത് യുവതി ജീവനൊടുക്കി ⦿ ടൊവിനോയും നസ്രിയയും മുഹ്സിൻ പരാരിയും ഒന്നിക്കുന്ന ചിത്രം ' ഗ്രാസ്യാസ് എൽ ക്ലാസിക്കോ' ടൈറ്റിൽ ലുക്ക് പുറത്ത് ⦿ ഒരു യു എസ് പൗരന് കൂടി ഹാന്റ വൈറസ് സ്ഥിരീകരിച്ചു ⦿ വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര, നീക്കം തുടങ്ങി KSRTC ⦿ ബംഗാളിൽ ആദ്യ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും ⦿ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകും! നാളെ സത്യപ്രതിജ്ഞ ചെയ്യും ⦿ 'വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം'; പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്ററുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകൻ ⦿ ഇടുക്കിയിൽ സതീശന്‍ അനുകൂല പ്രകടനങ്ങള്‍ നടത്തി; 4 പേരെ സസ്പെൻഡ് ചെയ്‌ത് DCC ⦿ വിദ്യാര്‍ത്ഥിയുടെ മരണം; T Cയില്‍ റെഡ് മാര്‍ക്ക് രേഖപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ⦿ മുഖ്യമന്ത്രി ചര്‍ച്ച; കൂടുതൽ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത് ⦿ ബെംഗളൂരുവില്‍ മലയാളി യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി ദീപക് കൃഷ്ണ പിടിയില്‍ ⦿ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍ ⦿ ഹമാസ് നേതാവ് ഖലീൽ ഹയ്യയുടെ മകൻ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു ⦿ മുൻ ഇന്ത്യൻ അണ്ടർ 19 താരം അമൻപ്രീത് സിങ് ഗിൽ അന്തരിച്ചു ⦿ ആറളത്ത് വീട്ടിലെ കുളിമുറിക്കുള്ളിൽ കൂറ്റൻ രാജ വെമ്പാല ⦿ പാനൂരിൽ സ്‌ഫോടക വസ്തു പൊട്ടി 11കാരന് പരിക്കേറ്റ സംഭവം: ദുരൂഹത നീക്കി പൊലീസ് ⦿ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ് ⦿ സുവേന്ദു അധികാരിയുടെ സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു ⦿ പത്തനംതിട്ട രഞ്ജിത വധക്കേസ്: പ്രതിക്ക് 25 വർഷം കഠിനതടവ് ⦿ പിണറായി പ്രതിപക്ഷ നേതൃസ്ഥാനത്ത് വരരുത്’: CPI ⦿ പി വി അൻവർ പാണക്കാട്; സാദിക്കലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി ⦿ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; കുറ്റപ്പെടുത്തി DMK

ഉഷ്ണതരംഗസാധ്യത; തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം: ലേബർ കമ്മീഷണർ

04 May 2024 06:55 PM

സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ  വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഹൈറേഞ്ച് മേഖലയിലെ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള എല്ലാ തൊഴിലാളികൾക്കും ബാധകമാ യിരിക്കുമെന്ന് ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.


   സംസ്ഥാനത്തെ തൊഴിലാളികൾക്കായി മെയ് 15  വരെ  ഏർപ്പെടുത്തിയ തൊഴിൽ സമയ ക്രമീകരണങ്ങളിൽ നിന്നും സമുദ്രനിരപ്പിൽ നിന്ന് 3000 അടി  ഉയരമുള്ള പ്രദേശങ്ങളെ ഒഴിവാക്കിയിരുന്നു. എന്നാൽ സംസ്ഥാനത്ത് നിലവിൽ അനുഭവപ്പെടുന്ന ഉഷ്ണ തരംഗത്തിന്റെ വ്യാപ്തി   കണക്കിലെടുത്ത്  ഈ മേഖലകളിലെ തോട്ടം തൊഴിലാളികൾ അടക്കമുള്ള എല്ലാ തൊഴിലാളികൾക്കും ഉത്തരവ് ബാധകമായി രിക്കുമെന്നും  കമ്മീഷണർ അറിയിച്ചു.


 ഈ മേഖലകളിൽ ഉച്ചക്ക്  12 മുതൽ വെകിട്ട് മൂന്ന് വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കും. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും ഉത്തരവിന്റെ അടിസ്ഥാനത്തിൽ    ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ച് കർശന പരിശോധനകൾ നടത്തിവരികയാണ്.


 സംസ്ഥാനത്ത് ഫെബ്രുവരി മുതൽ മെയ് 15 വരെ  രാവിലെ 7:00  മുതൽ വൈകുന്നേരം 7:00 മണി വരെയുള്ള സമയത്തിൽ  എട്ട് മണിക്കൂറായി  ജോലി സമയം നിജപ്പെടുത്തി ഉത്തരവായിട്ടുണ്ട്.   പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ്  പുനക്രമീകരണം.  കൺസ്ട്രക്ഷൻ, റോഡ് നിർമാണം, തോട്ടം മേഖലകളിൽ വരും ദിവസങ്ങളിൽ കർശന പരിശോധന ഉറപ്പാക്കുമെന്നും കമ്മീഷണർ അറിയിച്ചു.  ഫോൺ: 9745507225 (ലേബർ പബ്ലിസിറ്റി ഓഫീസർ)


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration