ടിക് ടോക്ക് സി.ഇ.ഒ കെവിന് മേയര്‍ രാജിവെച്ചു
ജനപ്രിയ വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിന്റെ സി.ഇ.ഒ കെവിന് മേയര്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് ബന്ധമാരോപിച്ച് അമേരിക്കയില്‍ ടിക് ടോക്ക് നിരോധിക്കാനിരിക്കെയാണ് കെവിന്റെ രാജി.ഏറെ ഹൃദയവേദനയോടെയാണ് ഞാന്‍ ഈ വിവരം നിങ്ങളെ അറിയിക്കുന്നത്. ടിക് ടോക്കിന്റെ ഔദ്യോഗിക പദവിയില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങുന്നു'- എന്നാണ് കെവിന് ജീവനക്കാരെ അറിയിച്ചത്.
കെവിന് പകരം വനേസ പപ്പാസിനെ ഇടക്കാല സി.ഇ.ഒ ആയി നിയമിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിസ്നിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച വ്യക്തിയാണ് കെവിന് മേയര്‍. തുടര്‍ന്നാണ് അദ്ദേഹം ടിക് ടോക്കിന്റെ ഭാഗമാകുന്നത്. ദേശീയ സുരക്ഷയുടെ ഭാഗമായിട്ടാണ് ടിക് ടോക്ക് നിരോധിക്കുന്നതെന്നാണ് യു.എസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ആപ്പ് ഉപയോഗിക്കുന്ന യു.എസിലെ ഓരോരുത്തരുടെയും സ്വകാര്യത സംരക്ഷിക്കാന്‍ മാത്രമേ തങ്ങള്‍ ശ്രമിച്ചിട്ടുള്ളുവെന്നും ടിക് ടോക്ക് മേധാവികള്‍ പറഞ്ഞിരുന്നു.