ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകന് അനുമതി ലഭിച്ചു
ബംഗളൂരു: മയക്കു മരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കാണാന്‍ അഭിഭാഷകന് അനുമതി ലഭിച്ചു. കോടതിയാണ് അനുമതി നല്‍കിയത്. അഭിഭാഷകന് ഇന്ന് ബംഗളൂരുവിലെ ഇഡി ഓഫീസില്‍ എത്തിച്ചേരും.
ബിനീഷിനെ കാണാന്‍ അനുമതി തേടി ബിനോയ് കോടിയേരി നേരത്തെ കോടതിയെ സമീപിച്ചിരുന്നു. കേസില്‍ ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. കസ്റ്റഡി കാലാവധി കോടതി അഞ്ച് ദിവസം കൂടി നീട്ടിയിട്ടുണ്ട്.