ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വാദം മാറ്റി
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കര്‍ണാടക ഹൈക്കോടതി മാറ്റി. ജൂണ്‍ 16-ലേയ്ക്കാണ് ഹര്‍ജി മാറ്റിയത്. ഇഡിയുടെ അഭിഭാഷകന് കോവിഡ് ബാധിച്ചതുമൂലമാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം വ്യക്തമാക്കാന്‍ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു. ബിനീഷിന്റെ അഭിഭാഷകന് ഇതു സംബന്ധിച്ച വിശദീകരണം സമര്‍പ്പിച്ചതില്‍ ഇഡിയുടെ മറുപടി വാദമാണ് ഇന്ന് നടക്കാനിരുന്നത്.