Saturday, September 21, 2024
 
 

കള‌ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ തള‌ളി

the indian state the indian state
14 December 2020 05:27 PM

ബംഗളൂരു: കള‌ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷ കോടതി തള‌ളി. ബെംഗളൂരു സെഷന്‍സ് കോടതിയാണ് അപേക്ഷ തള‌ളിയത്. എന്‍ഫോഴ്‌സ്‌മെന്റ് രജിസ്‌റ്റര്‍ ചെയ്‌ത കേസ് നിലനില്‍ക്കില്ല എന്ന ബിനീഷിന്റെ വാദം കോടതി തള‌ളുകയായിരുന്നു. ജാമ്യം നേടാനായി ഇനി ബിനീഷിന് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്.

കേസില്‍ ഇ.ഡിയ്‌ക്ക് വേണ്ടി സോളിസി‌റ്റര്‍ ജനറലാണ് കോടതിയില്‍ ഹാജരായത്.ബിനീഷിന്റെ വ്യക്തിസ്വാതന്ത്ര്യം മാനിക്കണമെന്നും ജാമ്യം നല്‍കണമെന്നും ബിനീഷിന്റെ അഭിഭാഷകന്‍ കഴിഞ്ഞദിവസം വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല. കേസിലെ സാക്ഷികളുടെയെല്ലാം മൊഴിയെടുത്ത് കഴിഞ്ഞതാണെന്നും ബിനീഷിന് കേരളത്തില്‍ വീടും സ്വത്തുമുണ്ടെന്ന് ഇ.ഡി കണ്ടെത്തിയതിനാല്‍ രാജ്യംവിടുമെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration