ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എംസി കമറുദ്ദീന് കര്‍ശന ഉപാധികളോടെ ജാമ്യം
കൊച്ചി: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന് എംഎല്‍എയ്ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം. ഹൈക്കോടതിയാണ് കമറുദ്ദീന് എതിരെയുള്ള മൂന്ന് കേസുകളില്‍ ജാമ്യം അനുവദിച്ചത്. കമറുദ്ദീന്റെ ആരോഗ്യാവസ്ഥയും മറ്റ് കേസുകളില്‍ പ്രതിയല്ലെന്നതും പരിഗണിച്ചാണ് ജാമ്യം. കേസുള്ള പോലീസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഒരു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം. സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ജാമ്യഹര്‍ജി നല്‍കിയത്.
കമറുദ്ദീനെതിരെ 85 കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ പറഞ്ഞു. മൂന്ന് തവണ കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇനിയും 82 കേസുകളില്‍ ചോദ്യം ചെയ്യേണ്ടതുള്ളതിനാല്‍ ഇദ്ദേഹത്തിന് പുറത്തിറങ്ങാന്‍ സാധിക്കില്ല.
മാസങ്ങള്‍ക്ക് മുന്‍പാണ് കമറുദ്ദീനെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് വിവിധ പരാതിയില്‍ ഒന്നിലധികം കേസ് ഇയാള്‍ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.