ബിനീഷിന്റെ വീടിനു മുന്നില്‍ പ്രതിഷേധിച്ച് ബന്ധുകള്‍; ഇഡി അന്യായമായി കസ്റ്റഡിയില്‍ വച്ചിരിക്കുന്നു
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീടിന് മുന്നില്‍ സംഘര്‍ഷാവസ്ഥ. ബിനീഷ് കോടിയേരിയുടെ ഭാര്യയെയും കുഞ്ഞിനെയും കാണണം എന്നാവശ്യപ്പെട്ടെത്തിയ ബന്ധുകള്‍ ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ബിനീഷിന്റ ഭാര്യയെയും കുഞ്ഞിനെയും കണാന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ബന്ധുകള്‍ ഗേറ്റിന് മുന്നില്‍ പ്രതിഷേധം നടത്തുന്നത്.
ബിനീഷ് കോടിയേരിയുടെ ഭാര്യയെയും കുഞ്ഞിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്യായമായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്ന് ബിനീഷിന്റെ അടുത്ത ബന്ധക്കള്‍ ആരോപിച്ചു. റെയ്ഡുമായി പൂര്‍ണമായും സഹകരിക്കുമെന്നും എന്നാല്‍ 24 മണിക്കൂറിലധികമായി എന്‍ഫോഴ്സ്മെന്റ് വീട്ടുതടങ്കലിലാക്കിയ ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും കണ്ടതിന് ശേഷമേ തങ്ങള്‍ മടങ്ങത്തുള്ളൂ എന്നും ബന്ധുകള്‍ വ്യക്തമാക്കി.