മാണി സി കാപ്പന് എംഎല്‍എആയി സത്യപ്രതിജ്ഞ ചെയ്തു
പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ മാണി സി കാപ്പന് എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.
എതിര് സ്ഥാനാര്‍ഥി ജോസ് ടോമിനെ 2,943 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് കാപ്പന് ചരിത്ര വിജയം നേടിയത്. 54 വര്‍ഷത്തിനുശേഷമാണ് കെ എം മാണി അല്ലാതെ ഒരാൾ പാലായിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്നത്.