കുഞ്ഞാലിക്കുട്ടി രാജിവെച്ചു
ന്യൂഡല്‍ഹി: പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജി വെച്ചു. ഡല്‍ഹിയിലെത്തി സ്പീക്കര്‍ക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു. ഇനി നിയമസഭ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തുനിന്നോ വേങ്ങരയില്‍നിന്നോ നിയമസഭയിലേക്ക് കുഞ്ഞാലിക്കുട്ടി ജനവിധി തേടുമെന്നാണ് സൂചന. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് രാജിയെന്നും ഇനി കേരള രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
മുസ്ലിം ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് എം.പി. അബ്ദുസമദ് സമദാനിക്കാണ് കുഞ്ഞാലിക്കുട്ടി പകരം പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ മുന്‍ഗണന. സിറാജ് സേട്ട്, മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ശംസുദ്ദീന്‍, വേങ്ങര എം.എല്‍.എ കെ.എന്‍.എ. ഖാദര്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്. എങ്കിലും പാര്‍ലമെന്റിലെ മുന്‍പരിചയം സമദാനിക്ക് തുണയായേക്കും. പി.വി. അബ്ദുല്‍ വഹാബിെന്റ രാജ്യസഭാ അംഗത്വ കാലാവധി ഉടന്‍ കഴിയുമെങ്കിലും അദ്ദേഹം തുടരാനാണ് സാധ്യത.