കേരളത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും മുസ്ലിം ലീഗും സഖ്യമുണ്ടായിട്ടുണ്ടെന്ന് ഒ. രാജഗോപല്‍
കേരളത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും മുസ്ലിം ലീഗും സഖ്യമുണ്ടായിട്ടുണ്ടെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍. നേതൃത്വത്തിെന്റ അനുമതിയോടെയായിരുന്നു സഖ്യമെന്നും വടക്കന്‍ കേരളത്തിലായിരുന്നു ഇത്തരം കൂട്ടുകെട്ടെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
ഈ സഖ്യം ബി.ജെ.പിക്ക് നേട്ടമായി. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബി.ജെ.പിയുടെ വോട്ട് കൂടി. പ്രായോഗിക രാഷ്ട്രീയത്തില്‍ ഇത്തരം ഒത്തുതീര്‍പ്പുകള്‍ വേണ്ടി വരുമെന്നും രാജഗോപാല്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാരെ തോല്‍പ്പിക്കാന്‍ വോട്ട് െചയ്യുന്ന കാലം പണ്ടുണ്ടായിരുന്നു. ഏതായാലും ജയിക്കാന്‍ പോണില്ല. പിന്നെ എന്തിനാ വോട്ടുകളയണേ എന്ന ചിന്തയായിരുന്നു അന്ന്. ദേശീയതലത്തില്‍ കോണ്‍ഗ്രസാണ്. കേരളത്തില്‍ മുഖ്യ എതിരാളി സി.പി.എമ്മാണ്. മിക്കവാറും എല്ലാ മണ്ഡലങ്ങളിലും ത്രികോണ പോരാട്ടമുണ്ടാകും. ബി.ജെ.പി വളര്‍ന്നു. സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തമായെന്നും രാജഗോപാല്‍ അവകാശപ്പെട്ടു.
സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ \'ഡീല്‍\' ഉണ്ടെന്ന ആര്.എസ്.എസ് സൈദ്ധാന്തികന്‍ ആര്. ബലാശങ്കറിെന്റ ആരോപണം രാജഗോപാല്‍ നിഷേധിച്ചു. താന്‍ ജയിച്ച നേമത്ത് മുരളീധരന് കരുത്തനായ സ്ഥാനാര്‍ഥിയാണ്. കരുണാകരെന്റ പാരമ്ബര്യമുള്ള മുരളീധരന് ജനങ്ങളുടെ അംഗീകാരമുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു.