മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ രാജി പ്രഖ്യാപിച്ചു
ഭോപ്പാല്‍: 15 മാസം നീണ്ട ഭരണത്തിനൊടുവില്‍ മധ്യപ്രദേശില്‍ കമല്‍നാഥിന്‍െറ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് കമല്‍നാഥ് രാജി പ്രഖ്യാപിച്ചത്. ഉച്ചയോടെ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറും.