മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്
ഭോപ്പാല്‍ : കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂട്ട കൂറുമാറ്റത്തെത്തുടര്‍ന്ന് ഭരണപ്രതിസന്ധിയിലായ മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്. ശിവ്രാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കുമെന്നാണ് സൂചന. മുന്‍പ് മൂന്നുതവണ മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു ശിവ്രാജ് സിങ് ചൗഹാന്.
വിശ്വാസവോട്ടിന് തൊട്ടുമുന്‍പായി, കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കമല്‍നാഥ് സര്‍ക്കാര്‍ രാജിവച്ചത്. ജ്യോതിരാദിത്യ സിന്ധ്യയും 22 എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ടതോടെയാണ് മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ നിലംപതിച്ചത്. സിന്ധ്യയും എംഎല്‍എമാരും ബിജെപിയില്‍ അംഗത്വം എടുക്കുകയും ചെയ്തിരുന്നു. ജ്യോതിരാദിത്യ സിന്ധ്യക്കു ക്യാബിനറ്റ് പദവി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് അറിവ്.