ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നടപടികൾ എടുക്കാൻ മുന്നറിയിപ്പ് നൽകി ഐഎംഎഫ്
വാഷിംഗ്ടൺ : ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്). സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് ഐ.എം.എഫ് ആവശ്യപ്പെട്ടു. നയവ്യതിയാനം അനിവാര്യമാണെന്നും ഐഎംഎഫ് വിലയിരുത്തുന്നു. നിക്ഷേപത്തിലേയും ഉപഭോഗത്തിലേയും ഇടിവാണ് പ്രതിസന്ധിക്ക് കാരണമെന്നും, നികുതിയിൽ നിന്നുള്ള വരുമാനം കുറഞ്ഞതും ഇന്ത്യയ്ക്ക് തിരിച്ചടിയായെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു. ലോകത്തിൽ വേഗതയിൽ വളർന്നുകൊണ്ടിരുന്ന സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യയെന്നും ഇനി കരകയറാൻ വലിയ മാറ്റങ്ങൾ ആവശ്യമാണെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.
ജൂലൈ‐സെപ്തംബർ പാദത്തിൽ രാജ്യത്തെ ആഭ്യന്തര ഉപഭോഗം കഴിഞ്ഞ ആറുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. അന്താരാഷ്ട്ര ഏജൻസികൾ ഉൾപ്പെടെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് സൂചിപ്പിക്കുമ്പോഴും പ്രതിസന്ധി ഇല്ലെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ളവർ ആവർത്തിച്ചിരുന്നത്.