സംവിധായകന് അനുരാഗ് കശ്യപിന്റെയും നടി തപ്സി പന്നുവിന്റെയും വീടുകളില്‍ റെയ്ഡ്
മുംബൈ: ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിന്റെയും നടി തപ്സി പന്നുവിന്റെയും വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.മുംബൈ, പുണെ തുടങ്ങിയ ഇടങ്ങളിലായി ഇരുവരുമായി ബന്ധമുള്ള 20ഓളം ഇടങ്ങളിലാണ് പരിശോധന. നികുതി വെട്ടിപ്പ് നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പരിശോധന എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് തപ്സി പന്നു നടത്തിയ പരാമര്‍ശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ്.