Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓര്‍മ; ടി.വി തോമസിന്‍റെ തൊട്ടടുത്ത്​ അന്ത്യവിശ്രമം

11 May 2021 05:57 PM

ആലപ്പുഴ: കേരള രാഷ്​ട്രീയത്തിലെ വിപ്ലവ നക്ഷത്രം കെ.ആര്‍. ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓര്‍മ. പൂര്‍​ണ ഔദ്യേകാഗിക ബഹുമതികളോടെ​ കെ.ആര്‍. ഗൗരിയമ്മയുടെ മൃതശരീരം ആലപ്പുഴ വലിയ ചുടുകാട്​ ശ്​മശാനത്തില്‍ സംസ്​കരിച്ചു. പ്രിയപ്പെട്ട ടി.വി. തോമസിന്‍റെ ശവകുടീരത്തിന്​ തൊട്ടടുത്താണ്​​ ഗൗരിയമ്മക്കും അന്ത്യവിശ്രമം ഒരുക്കിയത്​.

രാഷ്​ട്രീയ, സാമൂഹിക, സാംസ്​കാരിക രംഗത്തെ പ്രമുഖര്‍ ഗൗരിയമ്മക്ക്​ അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. കോവിഡ്​ ചട്ടങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൊലീസ്​ ഇടപെട്ടാണ്​ ജനത്തിരക്ക്​ നിയന്ത്രിച്ചത്​.

കേരളത്തി​െന്‍റ വിപ്ലവപഥങ്ങള്‍ക്ക്​ അതിരില്ലാത്ത സമരവീര്യങ്ങളാല്‍​ കരുത്തുപകര്‍ന്ന ഒരു യുഗമാണ്​​ അസ്​തമിച്ചത്​. സംസ്​ഥാനം ഇന്നേവരെ കണ്ട പ്രമുഖരായ രാഷ്​ട്രീയ നേതാക്കളില്‍ മുന്‍നിരയില്‍ നിലയുറപ്പിച്ച ഗൗരിയമ്മയുടെ അന്ത്യം രാവിലെ ഏഴുമണിക്കായിരുന്നു. കേരളത്തിന്‍റെ കമ്യൂണിസ്​റ്റ്​ രാഷ്​ട്രീയ ചരിത്രത്തില്‍ പോരാട്ടത്തിന്‍റെയും ചെറുത്തുനില്‍പ്പിന്‍റെയും പടിയിറക്കത്തിന്‍റെയുമൊക്കെ സമാനതകളില്ലാത്ത ഏട്​ എഴുതിച്ചേര്‍ത്താണ്​ ​ഗൗരിയമ്മയുടെ മടക്കം.

രക്​തത്തിലെ അണുബാധയെ തുടര്‍ന്ന്​ കരമന പി.ആര്‍.എസ്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനിയും ശ്വാസംമുട്ടലും കാരണമാണ്​ ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. കോവിഡ്​ ബാധയില്ലെന്ന്​ പരിശോധനയില്‍ സ്​ഥിരീകരിച്ചിരുന്നു. കേരള രാഷ്​​ട്രീയത്തിലെ സ്​ത്രീ പ്രാതിനിധ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ പേരായിരുന്നു ഗൗരിയമ്മയുടേത്​. ഇന്ത്യയില്‍ തന്നെ കൂടുതല്‍ കാലം സംസ്​ഥാന മന്ത്രിപദവിയിലിരുന്ന വനിതക്കുള്ള റെക്കോര്‍ഡ്​ ഗൗരിയമ്മക്കാണ്​​. കേരള നിയമസഭയില്‍ രണ്ടുതവണ ചേര്‍ത്തല നിയോജകമണ്ഡലത്തെയും എട്ടുതവണ അരൂര്‍ നിയോജകമണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്​.

1919 ജൂ​ൈല 14ന്​ ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് വില്ലേജില്‍ കളത്തിപ്പറമ്ബില്‍ രാമ​​െന്‍റയും പാര്‍വതിയമ്മയുടെയും മകളായാണ്​ ജനനം. തുറവൂര്‍ തിരുമല ദേവസ്വം സ്​കൂളിലും ചേര്‍ത്തല ഇംഗ്ലീഷ് സ്​കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്​, സെന്‍റ്​ തെരേസാസ്​, തിരുവനന്തപുരം ഗവ. ലോ കോളജ്​ എന്നിവിടങ്ങളിലായിരുന്നു ഉന്നത പഠനം.

വിദ്യാര്‍ഥി രാഷ്​ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഗൗരിയമ്മ 1946ല്‍ കമ്യൂണിസ്​റ്റ്​ പാര്‍ട്ടിയില്‍ ചേര്‍ന്നു. തൊഴിലാളി-കര്‍ഷക പ്രക്ഷോഭങ്ങളില്‍ അണിനിരന്നതിന്‍റെ പേരില്‍ നിരവധി തവണ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്​.

1948ല്‍ തിരു-കൊച്ചി നിയമസഭയിലേക്ക്​ നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെ​ട്ടെങ്കിലും 1952ല്‍ തിരു -കൊച്ചി സഭയിലേക്കു തന്നെ നടന്ന തെരഞ്ഞെടുപ്പില്‍ കന്നിവിജയം സ്വന്തമാക്കി. '54ലും ജയം ആവര്‍ത്തിച്ചു. കേരള നിയമസഭയിലേക്ക്​ ആദ്യമായി നടന്ന 1957ലെ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍നിന്ന്​ തെരഞ്ഞെടുക്കപ്പെട്ടു. ഇ.എം.എസ്​ നേതൃത്വം നല്‍കിയ പ്രഥമ കേരള മന്ത്രിസഭയില്‍ റവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ മന്ത്രിയായി. അതേ വര്‍ഷം തന്നെയായിരുന്നു കമ്യൂണിസ്​റ്റ്​ നേതാവ്​ ടി.വി. തോമസുമായുള്ള വിവാഹം.

1964ല്‍ കമ്യൂണിസ്​റ്റ്​ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഗൗരിയമ്മ സി.പി.എമ്മിലും ടി.വി തോമസ്​ സി.പി.ഐയിലുമായി. ഇതോടെ ജിവിതത്തിലും ഇരുവരും വേര്‍പിരിഞ്ഞു. 1967ലെ രണ്ടാം ഇ.എം.എസ്​ മന്ത്രിസഭയിലും 1980ലെ ഒന്നാം നായനാര്‍ മന്ത്രിസഭയിലും 1987ലെ രണ്ടാം മന്ത്രിസഭയിലും അംഗമായിരുന്നു. പാര്‍ട്ടിക്കെതിരാത പരാമര്‍ശങ്ങളെ തുടര്‍ന്ന്​ 1994 ജനുവരിയില്‍ സി.പി.എമ്മില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന്​ ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്​.എസ്​) എന്ന പാര്‍ട്ടിയുണ്ടാക്കി അതി​െന്‍റ പ്രഥമ ജനറല്‍ സെക്രട്ടറിയായി.

1996ലും 2001ലും യു.ഡി.എഫ്​ മുന്നണിക്കൊപ്പം ചേര്‍ന്ന്​ അരൂരില്‍ നിന്ന്​ നിയമസഭയിലെത്തിയ ഗൗരിയമ്മ ആന്‍റണി മന്ത്രിസഭയിലും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും അംഗമായി. 2006ലെ തെര​ഞ്ഞെടുപ്പില്‍ അരൂരില്‍ ദീര്‍ഘകാലത്തിനുശേഷം തോല്‍വിയറിഞ്ഞു. 2011ലും തോല്‍വി ആവര്‍ത്തിച്ചു. അവസാന കാലത്ത്​ ഇടതുമുന്നണിയുമായി അടുത്തെങ്കിലും അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന്​ ഗൗരിയമ്മ പരിഭവിച്ചിരുന്നു. ഗൗരിയമ്മ സ്വന്തം ജീവിതം പറഞ്ഞ 'ആത്​മകഥ'ക്ക്​ 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്​കാരവും ലഭിച്ചിട്ടുണ്ട്​.

പിന്നിട്ട വഴികള്‍...

14.7.1919: ആലപ്പുഴ പട്ടണക്കാട്ട്​ കളത്തിപ്പറമ്ബില്‍ രാമ​​െന്‍റയും പാര്‍വതിയമ്മയുടെയും മകളായി ജനനം.

1946: കമ്യൂണിസ്​റ്റ്​ പാര്‍ട്ടിയില്‍ ചേര്‍ന്നു.

1952, 1954: ട്രാവന്‍കൂര്‍ കൊച്ചിന്‍ ലെജിസ്ലേറ്റിവ് അസംബ്ലി മെംബര്‍

1957: കേരളത്തി​െന്‍റ ആദ്യ നിയമസഭയില്‍ അംഗമായി ചേര്‍ത്തലയില്‍നിന്ന്​ ജയിച്ചു.

05.04.1957: പ്രഥമ കേരള മന്ത്രിസഭയില്‍ റവന്യൂ, എക്സൈസ്, ദേവസ്വം മന്ത്രി.

30.5.1957: കമ്യൂണിസ്​റ്റ്​ നേതാവ്​ ടി.വി. തോമസുമായുള്ള വിവാഹം.

1960: ചേര്‍ത്തലയില്‍ നിന്ന്​ വീണ്ടും ജയം.

1967, 1970, 1980, 1982, 1987, 1991, 1996, 2001: അരൂരില്‍നിന്ന്​ നിയമസഭയില്‍.

1967: രണ്ടാം ഇ.എം.എസ് മന്ത്രിസഭയില്‍ റവന്യൂ, ഭക്ഷ്യ മന്ത്രി.

1980: ഒന്നാം നായനാര്‍ മന്ത്രിസഭയില്‍ കൃഷി, സാമൂഹികക്ഷേമ മന്ത്രി.

1987: രണ്ടാം നായനാര്‍ മന്ത്രിസഭയില്‍ വ്യവസായം, സാമൂഹികക്ഷേമ മന്ത്രി.

1.1.1994: സി.പി.എമ്മില്‍നിന്നു പുറത്താക്കി.

20.03.1994: ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്​.എസ്​) എന്ന പാര്‍ട്ടിയുണ്ടാക്കി. ജെ.എസ്​.എസി​െന്‍റ പ്രഥമ ജനറല്‍ സെക്രട്ടറി.

2001: മൂന്നാം ആന്‍റണി മന്ത്രിസഭയില്‍ കൃഷി, കയര്‍ മന്ത്രി.

2004 : ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ കൃഷി, കയര്‍ മന്ത്രി.

2006:തുടര്‍ച്ചയായി ആറുതവണ വിജയിച്ച ശേഷം അരൂരില്‍ സി.പി.എമ്മിലെ എ.എം. ആരിഫിനോട്​ പരാജയപ്പെട്ടു.

2011:അരൂരില്‍ വീണ്ടും പരാജയം.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration