ഏപ്രിലിലെ ഭക്ഷ്യകിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍
തിരുവനന്തപുരം: ഏപ്രില്‍ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ റേഷന്‍ കടകള്‍ വഴി ആരംഭിക്കും.
ഈസ്റ്റര്‍-വിഷു പ്രമാണിച്ച് 14 സാധനങ്ങള്‍ ഉള്‍പ്പെടുത്തിയ കിറ്റാണ് വിതരണം ചെയ്യുന്നത്. ഇതു സംബന്ധിച്ചു സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ജില്ലാ, താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്കു നിര്‍ദേശം നല്കി.
ഫെബ്രുവരി മാസത്തെ കിറ്റ് വിതരണം മാര്‍ച്ച് 31ന് അവസാനിപ്പിക്കും. മാര്‍ച്ച് മാസത്തെ കിറ്റ് വിതരണം തുടരും.