യുപിഐ പണക്കൈമാറ്റങ്ങള്‍ക്ക് ഫീസ്; റിപ്പോര്‍ട്ടുകള്‍ തള്ളി എന്‍പിസിഐ
യുപിഐ വഴിയുള്ള പണക്കൈമാറ്റങ്ങള്‍ക്ക് ഫീസ് ഈടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ. മൂന്നാം കക്ഷി ആപ്ലിക്കേഷനുകളില്‍ യുപിഐ വഴിയുള്ള ഇടപാടിന്റെ അളവ് 30 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് യുപിഐ പണക്കൈമാറ്റങ്ങള്‍ക്ക് അധിക ചാര്‍ജ് ഈടാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.
അതേസമയം, കഴിഞ്ഞ നവംബറില്‍ പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് സേവനമായ വാട്സപ്പ് യുപിഐക്ക് നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിരുന്നു. ഇതോടെ ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് ആപ്പിലൂടെ യുപിഐ സേവനം ഉപയോഗിച്ച് പണം കൈമാറാന്‍ സാധിക്കും. രാജ്യത്തെ 40 കോടി ഉപയോക്താക്കള്‍ക്ക് പുതിയ സംവിധാനം പ്രയോജനം ചെയ്യുമെന്നും വാട്സപ്പ് വഴി പണമിടപാട് നടത്തുന്നതിന് ഒരു തരത്തിലുള്ള ഫീസും ഈടാക്കില്ലെന്നും സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.
രണ്ടു വര്‍ഷമായി വാട്സപ്പ് പേയ്മെന്റ് സര്‍വീസ് അനുമതിക്കായി കാത്തിരിക്കുകയായിരുന്നു. രാജ്യത്തെ അഞ്ച് പ്രമുഖ ബാങ്കുകളുമായി പാര്‍ട്ണര്‍ഷിപ്പിലെത്തിയിട്ടുണ്ട്. യുപിഐ വഴിയുള്ള പണക്കൈമാറ്റം 160 ബാങ്കുകള്‍ വഴി നടത്താനാവുമെന്ന് പത്രക്കുറിപ്പിലൂടെ സക്കര്‍ബര്‍ഗ് അറിയിച്ചു.