വ്യാജ ടി.ആര്.പി റേറ്റിങ്; റിപ്പബ്ലിക്ക് ടി.വി സി.ഇ.ഒ അറസ്റ്റില്‍
മുംബൈ : റിപ്പബ്ലിക് ടിവി സി.ഇ.ഒയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഫേക്ക് ടിആര്‍പിയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളുടെ ഭാഗമായാണ് അറസ്റ്റ്. ചാനലിന്റെ സി.ഇ.ഒ വികാസ് കാഞ്ചന്ദാനിയെയാണ് വീട്ടില്‍ നിന്ന് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. ഒരു സ്വതന്ത്ര മാദ്ധ്യമ സ്ഥാപനത്തിനെതിരെ നടത്തുന്ന ഗൂഢാലോചനകളുടെ ഭാഗമാണ് അറസ്റ്റെന്ന് റിപ്പബ്ലിക് ടിവി ആരോപിച്ചു.
അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചതിനു ശേഷവും അറസ്റ്റ് ചെയ്ത നടപടി അംഗീകരിക്കാനാവില്ലെന്നും ഇത് മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നും റിപ്പബ്ലിക് ടിവി ചൂണ്ടിക്കാട്ടി. കാഞ്ചന് ദാനിയെ നേരത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചിരുന്നു . അറസ്റ്റിനെതിരെ മുന്‍കൂര്‍ ജാമ്യം അപേക്ഷിച്ച് കാഞ്ചന് ദാനി രണ്ടു ദിവസം മുന്‍പ് കോടതിയെ സമീപിച്ചിരുന്നു.