Monday, April 29, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി
News

വ്യാജ ചാനല്‍ റേറ്റിങ്: അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവിക്കെതിരെ പൊലീസ് അന്വേഷണം

09 October 2020 01:53 PM

ടെലിവിഷന്‍ ചാനല്‍ റേറ്റിങ് അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവി അടക്കം മൂന്ന് ചാനലുകള്‍ കൃത്രിമം വരുത്തിയതായി മുംബൈ പൊലീസിന്റെ വെളിപ്പെടുത്തല്‍. രണ്ട് ചാനല്‍ ഉടമകളെ അറസ്റ്റ് ചെയ്ത പൊലീസ് റിപബ്ലിക് ടിവിക്ക് നോട്ടീസ് അയച്ചു.

ടെലിവിഷന്‍ റേറ്റിങ് കണക്കാക്കുന്നതിന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച്‌ കൗണ്‍സില്‍ (ബാര്‍ക്ക്) ഏര്‍പ്പെടുത്തിയ ബാരാമോറ്ററില്‍ റിപബ്ലികിന് അനുകൂലമായി കൃത്രിമം വരുത്തിയെന്നാണ് മുംബൈ പൊലീസ് കണ്ടെത്തിയത്. മുംബൈയില്‍ ഈ വിവര ശേഖരണത്തിനായി 2000 ബാരോമീറ്ററുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് സ്ഥാപിക്കുന്ന കേന്ദ്രങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം എന്നാണ് വ്യവസ്ഥ. അത് മറികടന്ന് കൃത്രിമം നടത്തിയെന്നാണ് മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.

ബാരോമീറ്റര്‍ സ്ഥാപിക്കുന്നതിനായി ബാര്‍ക്ക് കരാര്‍ നല്‍കിയ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരെ സ്വാധീനിച്ചാണ് ഈ കൃത്രിമം എന്ന്് കണ്ടെത്തിയതായി മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബീര്‍ സിങ് വെളിപ്പെടുത്തി.

ചില പ്രത്യേക ചാനലുകള്‍ സ്ഥിരമായി കാണുന്നതിന് ആളുകളോട് അവര്‍ നിര്‍ദേശിച്ചു. ഇംഗ്ലീഷ് അറിയാത്ത ആളുകളോട് പോലും ഇംഗ്ലീഷ് ചാനലുകള്‍ കാണാന്‍ അവര്‍ നിര്‍ദേശം നല്‍കിയതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

റിപബ്ലിക് ടിവി, ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകളാണ് തട്ടിപ്പിന് പിന്നില്‍. രണ്ട് ചാനലുകളുടെ ഉടമകളെ അറസ്റ്റ് ചെയ്തതായും റിപബ്ലിക് ടിവിക്ക് നോട്ടീസ് നല്‍കിയതായും കമ്മീഷണര്‍ പരം ബീര്‍ സിങ് അറിയിച്ചു. ഈ വ്യാജ ടിആര്‍പി നിരക്കുകള്‍ കാണിച്ചാണ് ടെലിവിഷന്‍ ചാനലുകള്‍ വലിയ തോതില്‍ പരസ്യം പിടിക്കുന്നതെന്നും പൊലീസ് പറഞ്ഞു. പരസ്യ വിപണിയില്‍ ഏറ്റവും പ്രധാനമാണ് ബാര്‍ക്ക് നിരക്കുകള്‍.

പൊലീസിസിന്റെ കണ്ടെത്തലിനെ നിയമ പരമായി നേരിടുമെന്ന് റിപബ്ലിക് ടിവി പ്രതികരിച്ചു. മുംബൈ പൊലീസിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി പ്രതികരിച്ചു. സുശാന്ത് സിങ് രജപുത്തിന്റെ മരണം അന്വേഷിച്ചതില്‍ മുംബൈ പൊലീസിനെ വിമര്‍ശിച്ചതിനുള്ള പ്രതികാരമായാണ് ഈ കേസ് എന്ന് അര്‍ണബ് ഗോസ്വാമി ആരോപിച്ചു.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration