ടി.ആര്.പി തട്ടിപ്പ്: അര്‍ണബിനെതിരെ ഇതുവരെ തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി
ടി.ആര്.പി തട്ടിപ്പ് കേസില്‍ അര്‍ണബ് ഗോസ്വാമിക്ക് എതിരെ തെളിവൊന്നും ലഭിച്ചില്ലെന്ന് ബോംബെ ഹൈക്കോടതി. മൂന്ന് മാസത്തെ മുംബൈ പൊലീസിന്റെ അന്വേഷണത്തിന് ഒടുവില്‍ അര്‍ണബിനും കമ്ബനിക്കുമെതിരെ കാര്യമായൊന്നും ലഭിച്ചില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്.
അര്‍ണബ് ഗോസ്വാമിക്കും റിപബ്ലിക് ടിവിയുടെ മാതൃകമ്ബനിയായ എ.ആര്.ജി ഔട്ട്ലെയറിനുമെതിരായ അന്വേഷണത്തിന് ഇനിയും എത്ര സമയം ആവശ്യമുണ്ടെന്നാണ് ജസ്റ്റിസ് എസ്.എസ് ഷിണ്ഡെയും മനീഷ് പിത്താലിയും ഉള്‍പ്പെടുന്ന ബെഞ്ച് പബ്ലിക് പ്രോസിക്യൂട്ടറോട് ചോദിച്ചത്. പൊലീസ് തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും അന്വേഷണം തുടരേണ്ടതുണ്ടെന്നും പ്രോസിക്യൂട്ടര്‍ ദിപക് താക്കറെ കോടതിയെ അറിയിച്ചു.
കേസിന്റെ തുടക്കത്തില്‍ എന്തുകൊണ്ട് അര്‍ണബിന്റെ പേര് എഫ്.ഐ.ആറിന്റെ ചേര്‍ത്തിരുന്നില്ല എന്ന് കോടതി ചോദിച്ചു.
റിപബ്ലിക് ടിവി ഉള്‍പ്പടെ മൂന്ന് ചാനലുകള്‍ റേറ്റിങ്ങില്‍ കൃത്രിമം കാണിച്ചുവെന്നായിരുന്നു മുംബൈ പോലീസ് കേസ്. റിപബ്ലിക് ടിവിയെ കൂടാതെ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകള്‍ക്കെതിരെയും തട്ടിപ്പ് കേസുണ്ടായിരുന്നു.
2019 ജനുവരിയില്‍ ടി.ആര്.പി റേറ്റിങ് കണക്കാക്കാനുള്ള മീറ്റര്‍ സ്ഥാപിക്കാനെത്തിയയാള്‍, റിപബ്ലിക് ടിവി കാണുകയാണെങ്കില്‍ പണം നല്‍കാമെന്ന് സാക്ഷികൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ ടുഡെ ചാനലാണ് വാര്‍ത്ത പുറത്ത് വിട്ടത്.